പ്രതീകാത്മക ചിത്രം
തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.എസ്.ടി.), 2023 ജനുവരി സെഷനിലെ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എയ്റോസ്പെയ്സ് എൻജിനിയറിങ്, ഏവിയോണിക്സ്, കെമിസ്ട്രി, എർത്ത് ആൻഡ് സ്പെയ്സ് സയൻസസ്, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വകുപ്പുകളിലാണ് പ്രവേശനം. എൻജിനിയറിങ്/ടെക്നോളജി മാസ്റ്റേഴ്സ്, സയൻസ് മാസ്റ്റേഴ്സ്, ഹ്യുമാനിറ്റീസ്/മാനേജ്മെന്റ്/സോഷ്യൽ സയൻസസ് മാസ്റ്റേഴ്സ് യോഗ്യതയാണ് പൊതുവേ പ്രവേശനത്തിനു വേണ്ടത്.
മേഖലയ്ക്കനുസരിച്ച് നിശ്ചിത ബ്രാഞ്ചിൽ/വിഷയത്തിൽ മാസ്റ്റേഴ്സ് വേണ്ടിവരും. യോഗ്യതാപരീക്ഷയിലെ മാർക്ക് നിബന്ധന, മറ്റു വ്യവസ്ഥകൾ എന്നിവയ്ക്ക് വിധേയമായാണ് പ്രവേശനം. അപേക്ഷകർക്ക് ഒരു ദേശീയതല എലിജിബിലിറ്റി ടെസ്റ്റ് യോഗ്യതയും വേണം. യു.ജി.സി. സി.എസ്.ഐ.ആർ.-നെറ്റ്-ജെ.ആർ.എഫ്./ലക്ചർഷിപ്പ് അല്ലെങ്കിൽ എൻ.ബി.എച്ച്.എം./ജെസ്റ്റ്, യു.ജി.സി.-നെറ്റ്-ജെ.ആർ.എഫ്./ലക്ചർഷിപ്പ്. പ്രോഗ്രാമിനനുസരിച്ച് ഓൺലൈൻ സിക്രീനിങ് ടെസ്റ്റ്/അഭിമുഖം/രണ്ടും അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. വിവരങ്ങൾക്ക് www.iist.ac.in/ അവസാന തീയതി: ഡിസംബർ 12.
Content Highlights: research in space and science technology
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..