ഫിസിക്സ്, ആസ്ട്രോണമി, ആസ്ട്രോ ഫിസിക്സ് മേഖലകളിൽ ഗവേഷണം


Representative image

ഫിസിക്സ്, ആസ്ട്രോണമി, അസ്ട്രോ ഫിസിക്സ് മേഖലകളിലെ ഗവേഷണങ്ങളിൽ താത്‌പര്യമുള്ളവർക്ക് സ്വയംഭരണ സ്ഥാപനമായ പുണെ ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് (ഐ.യു.സി. എ.എ.) അവസരമൊരുക്കുന്നു.

മേഖലകൾ: ഇൻസ്ട്രുമെന്റേഷൻ, മൾട്ടി വേവ് ലങ്ത് ഗ്രൗണ്ട് ആൻഡ് സ്പേസ് ബേസ്ഡ് ഒബ്സർവേഷൻസ് ആൻഡ് ഡേറ്റാ അനാലിസിസ്, സോളാർ ഫിസിക്സ്, എക്സ്ട്രാ ഗാലക്ടിക് ആസ്ട്രോണമി, ഹൈ-എനർജി ആസ്ട്രോഫിസിക്സ്, ഗ്രാവിറ്റേഷണൽ വേവ് ആസ്ട്രോഫിസിക്സ്, തിയറ്ററ്റക്കൽ ആൻഡ് കംപ്യൂട്ടേഷണൽ ആസ്ട്രോഫിസിക്സ്, ലാർജ് സ്കേൽ സ്ട്രക്ചർ, ഗ്രാവിറ്റേഷൻ ആൻഡ് കോസ്മോളജി.യോഗ്യത: കുറഞ്ഞത് 55 ശതമാനം മാർക്കോടെ ഫിസിക്സ്, ആസ്ട്രോണമി, അപ്ലൈഡ് മാത്തമാറ്റിക്സ് എം.എസ്‌സി./ഇൻറഗ്രേറ്റഡ് എം.എസ്‌സി.; ഏതെങ്കിലും ബ്രാഞ്ചിൽ ബി.ഇ./ബി.ടെക്./എം.ഇ./എം.ടെക്. ബിരുദമുള്ളവർക്കും 2023 ജൂലായ്‌ക്കകം ബിരുദം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.

പ്രീ സെലക്‌ഷൻ:അഭിരുചിയുള്ള ബി.എസ്‌സി. അവസാനവർഷ എം.എസ്‌സി. ആദ്യവർഷ, ഇൻറഗ്രേറ്റഡ് എം.എസ്‌സി. 3/4 വർഷ, ബി.ഇ./ബി.ടെക്. 2/3 വർഷ വിദ്യാർഥികൾക്ക് പ്രീ സെലക്‌ഷൻ ലഭിക്കുന്നതിനുവേണ്ടി അപേക്ഷിക്കാം.

തിരഞ്ഞെടുപ്പ്: അപേക്ഷ, റഫറി അസസ്‌മെന്റ് എന്നിവ അടിസ്ഥാനമാക്കി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ഫെബ്രുവരി എട്ടിന് പുണെയിൽ നടക്കുന്ന ഐ.യു.സി.സി.എ. നാഷണൽ അഡ്മിഷൻ ടെസ്റ്റിന് വിളിക്കും. അന്നുരാവിലെ അവിടെ ഹാജരായി രാവിലെ 9.45-നകം രജിസ്റ്റർചെയ്യുന്നവർക്ക് ടെസ്റ്റ് അഭിമുഖീകരിക്കാം.

ജോയൻറ് എൻട്രൻസ് സ്‌ക്രീനിങ് ടെസ്റ്റ് (ജെ.ഇ.എസ്‌.ടി.) വഴിയുള്ള തിരഞ്ഞെടുപ്പും ഉണ്ട്. പ്രീ-സെലക്ട്‌ അപേക്ഷകരൊഴികെയുള്ളവർ 2023 ഓഗസ്റ്റിൽ പ്രവേശനം നേടണം. പ്രീ-സെലക്ട്‌ അപേക്ഷകർക്ക് എം. എസ്‌സി./ബി.ഇ./ബി.ടെക്. യോഗ്യത നേടിയശേഷം പ്രവേശനം നേടാം.

അപേക്ഷ: inat.iucaa.in/INAT2023/ വഴി ഡിസംബർ 13 വരെ നൽകാം. രണ്ട് റഫറികളുടെ പേരും ഇ-മെയിൽ വിലാസവും നൽകണം. അസസ്‌മെന്റ് ഫോം ഡിസംബർ 19-നകം നൽകണം.

Content Highlights: Research in Physics, Astronomy and Astrophysics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented