മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർക്കായി ഗവേഷണകേന്ദ്രങ്ങൾ വരുന്നു


എം. അഭിലാഷ്

ആദ്യം ആലപ്പുഴയിലും തുടർന്ന് വടക്കൻകേരളത്തിലും, പ്രവർത്തനം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ

പ്രതീകാത്മക ചിത്രം | photo: www.freepik.com

അമ്പലപ്പുഴ: മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർക്ക് ഗവേഷണത്തിനുള്ള സൗകര്യമൊരുക്കി മോഡൽ റൂറൽ ഹെൽത്ത് റിസർച്ച് യൂണിറ്റ് (എം.ആർ.എച്ച്.ആർ.യു.) വരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കേരള ഘടകത്തിന്റെ നേതൃത്വത്തിലാണ് ഇതിന്റെ പ്രവർത്തനം. ആദ്യം ആലപ്പുഴയിലും അടുത്തഘട്ടത്തിൽ വടക്കൻ കേരളത്തിലും തുടങ്ങും.

മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ ചെട്ടികാട് താലൂക്ക് ആശുപത്രിക്കായി ഏറ്റെടുത്ത സ്ഥലത്താണ് ആലപ്പുഴയിലെ യൂണിറ്റ് തുടങ്ങുക. മെഡിക്കൽ കോളേജുകളിലെ പ്രൊഫസർമാർ, അസിസ്റ്റന്റ് പ്രൊഫസർമാർ, അസോസിയേറ്റ് പ്രൊഫസർമാർ തുടങ്ങിയവർക്ക് ഗവേഷണത്തിനുള്ള സൗകര്യമൊരുക്കുകയാണു ലക്ഷ്യം.

കേന്ദ്ര ആരോഗ്യമന്ത്രാലത്തിനു കീഴിലെ ആരോഗ്യ ഗവേഷണവകുപ്പാണു ഫണ്ടനുവദിക്കുക. പ്രാദേശികമായി നേരിടുന്ന പ്രശ്നങ്ങളടക്കമുള്ള വിഷയങ്ങൾ ഡോക്ടർമാർക്കു തിരഞ്ഞെടുക്കാം. അത് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അനുമതിക്കായി സമർപ്പിക്കണം. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധസമിതിയുടെ അനുമതിയോടെവേണം ഗവേഷണം തുടങ്ങാൻ. പ്രവർത്തനങ്ങൾക്ക് സമിതിയുടെ മേൽനോട്ടമുണ്ടാകും.

തുടക്കത്തിൽ സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളേജുകളിലെയും ഡോക്ടർമാർക്കിതു പ്രയോജനപ്പെടുത്താം. വടക്കൻമേഖലയിൽ രണ്ടാമത്തെ യൂണിറ്റു തുടങ്ങുമ്പോൾ ഇപ്പോഴത്തേത് തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയിലെ അഞ്ചു മെഡിക്കൽ കോളേജുകൾക്കായി പരിമിതപ്പെടുത്തും.

Content Highlights: research centers under virology institute


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented