ഗവേഷണ കഴിവുകൾ വര്‍ധിപ്പിക്കാന്‍ 'റിസർച്ച് കപ്പാസിറ്റി ബിൽഡിങ് പ്രോഗ്രാം'


പ്രതീകാത്മക ചിത്രം

തിരുവനന്തപുരത്തെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (ഗിഫ്റ്റ്) റിസർച്ച് കപ്പാസിറ്റി ബിൽഡിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗവേഷണക്കഴിവുകൾ വർധിപ്പിക്കാനായി ആവിഷ്കരിച്ച ഹൈബ്രിഡ് രീതിയിലുള്ള (ഓൺലൈൻ/ഓഫ് ലൈൻ) 60 മണിക്കൂർ ദൈർഘ്യമുള്ള ഈ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഒരു ഇൻററാക്ടീവ് ലേണിങ് പ്ലാറ്റ്ഫോം ഒരുക്കുന്നു. സെപ്റ്റംബർ മൂന്നിന് പ്രോഗ്രാം തുടങ്ങും.

നാലു മോഡ്യൂളുകളാണുള്ളത് -ഫണ്ടമെൻറൽസ് ഓഫ് റിസർച്ച് (സോഷ്യൽ സയൻസ് ഗവേഷണത്തിന്റെ ഫിലോസഫിക്കൽ ഫൗണ്ടേഷൻ), മെത്തേഡ്സ് ഇൻ റിസർച്ച് (റിസർച്ച് കാലയളിൽ വേണ്ടിവരാവുന്ന മെത്തഡോളജിക്കൽ ടൂളുകൾ), ഡേറ്റാ ബേസസ് ഇൻ റിസർച്ച് (അപ്ലൈഡ് റിസർച്ചിൽ ലഭ്യമായ മൈക്രോ, മാക്രോ ഡേറ്റാ സെറ്റുകൾ), റിസർച്ച് റൈറ്റിങ് പബ്ലിക്കേഷൻ ആൻഡ് എത്തിക്സ് (റിസർച്ച് പ്രോജക്ട്/പ്രൊപ്പോസൽ, റിസർച്ച് പേപ്പർ എന്നിവ തയ്യാറാക്കലും പ്രസിദ്ധപ്പെടുത്തലും).



സോഷ്യൽ സയൻസ് മേഖലയിലെ എം.ഫിൽ/പിഎച്ച്.ഡി. പ്രോഗ്രാമുകളിലുള്ള സ്കോളർമാർ, ഏതെങ്കിലും സോഷ്യൽ സയൻസ് വിഷയത്തിലെ പി.ജി. ബിരുദധാരികൾ, സോഷ്യൽ സയൻസസ് പി.ജി. വിദ്യാർഥികൾ, സോഷ്യൽ സയൻസസ് ഫാക്കൽറ്റി അംഗങ്ങൾ, സോഷ്യൽ സയൻസസ് പി.ജി. ഉള്ള സർക്കാർ ഉദ്യോഗസ്ഥർ, പ്രാക്ടീഷണർമാർ എന്നിവർക്കും അപേക്ഷിക്കാം.

അപേക്ഷകർക്ക് സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോ​െമട്രിക്സ് പരിജ്ഞാനം അഭികാമ്യമാണ്. ഉയർന്നപ്രായപരിധിയില്ല. അപേക്ഷ www.gift.res.in വഴി 2022 ഓഗസ്റ്റ് 20 വരെ ഓൺലൈനായി നൽകാം.

Content Highlights: Research capacity building program, Gulati Institute of Finance and Taxatio


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented