യൂണിഫോം ഇളവ്, ക്ലാസ് രാവിലെ ഏഴ് മുതല്‍, വെയിലത്ത് അസംബ്ലി വേണ്ട; മാര്‍ഗരേഖയുമായി കേന്ദ്രസര്‍ക്കാര്‍


യൂണിഫോമുകളില്‍ ഇളവുനല്‍കാനും ക്ലാസ് സമയം പുനക്രമീകരിക്കാനും നിര്‍ദേശമുണ്ട്.

പ്രതീകാത്മക ചിത്രം | ഫോട്ടോ:മധുരാജ്‌

രാജ്യത്ത് പലയിടങ്ങളിലും കൊടുംചൂട് അനിയന്ത്രിതമായ സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. യൂണിഫോമുകളില്‍ ഇളവുനല്‍കാനും ക്ലാസ് സമയം പുനക്രമീകരിക്കാനും നിര്‍ദേശമുണ്ട്. കുടിവെള്ളം, പ്രാഥമിക ശുശ്രൂഷാസംവിധാനങ്ങള്‍, ഉച്ചഭക്ഷണ സംവിധാനം എന്നീ കാര്യങ്ങള്‍ അധികൃതര്‍ ഉറപ്പാക്കാനും നിര്‍ദേശങ്ങളില്‍ പറയുന്നു

1. സ്‌കൂള്‍ സമയത്തിലും ദിനചര്യയിലും മാറ്റം

 • സ്‌കൂള്‍ സമയം രാവിലെ ഏഴിന്‌ ആരംഭിച്ച് ഉച്ചയ്ക്ക് മുമ്പ് അവസാനിപ്പിക്കണം
 • ദിവസേനയുള്ള സ്‌കൂള്‍ സമയത്തില്‍ പിരീഡുകളുടെ എണ്ണം കുറയ്ക്കാം
 • സ്‌പോര്‍ട്‌സ്/മറ്റ് ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ രാവിലത്തെ സമയങ്ങളില്‍ ക്രമീകരിക്കാം
 • സ്‌കൂള്‍ അസംബ്ലി മേല്‍ക്കൂരയുള്ള ഇടങ്ങളിലോ ക്ലാസ് മുറികളിലോ നടത്തണം.
 • സ്‌കൂള്‍ കഴിഞ്ഞ് പോകുമ്പോള്‍ ശ്രദ്ധ നല്‍കാം.
2. യാത്രാസൗകര്യം

 • സ്‌കൂള്‍ വാഹനങ്ങളില്‍ അമിതതിരക്ക് പാടില്ല.
 • സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ പാടില്ല.
 • ബസ്/വാനില്‍ കുടിവെള്ളവും പ്രഥമശുശ്രൂഷ കിറ്റും ഉണ്ടായിരിക്കണം.
 • കാല്‍നടയായി/സൈക്കിളില്‍ സ്‌കൂളില്‍ വരുന്ന വിദ്യാര്‍ഥികള്‍ തല മറയ്ക്കാന്‍ നിര്‍ദേശിക്കണം.
 • പൊതുഗതാഗതം ഒഴിവാക്കാനും വെയിലേല്‍ക്കാതിരിക്കാനും മാതാപിതാക്കള്‍ കുട്ടികളെ കൂട്ടിക്കൊണ്ട് പോകണം
 • സ്‌കൂള്‍ ബസ്/വാന്‍ തണലുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്യാം.
3. കുടിവെള്ളം

 • വിദ്യാര്‍ഥികള്‍ സ്വന്തം വെള്ളക്കുപ്പികള്‍, തൊപ്പികള്‍, കുടകള്‍ എന്നിവ കൈവശം വയ്ക്കണം
 • ഒന്നിലധികം സ്ഥലങ്ങളില്‍ കുടിവെള്ളലഭ്യത സ്‌കൂള്‍ ഉറപ്പാക്കണം.
 • തണുത്ത വെള്ളം നല്‍കാന്‍ വാട്ടര്‍ കൂളര്‍/മണ്‍പാത്രങ്ങള്‍ ഉപയോഗിക്കാം.
 • അധ്യാപകര്‍ വിദ്യാര്‍ഥികളെ വെള്ളം കുടിക്കാന്‍ ഓര്‍മ്മിപ്പിക്കണം.
 • വീട്ടിലേക്ക് മടങ്ങുമ്പോള്‍, വിദ്യാര്‍ഥികളുടെ കുപ്പികളില്‍ വെള്ളമുണ്ടെന്ന് സ്‌കൂളുകള്‍ ഉറപ്പാക്കണം
 • ഉഷ്ണതരംഗത്തെ ചെറുക്കുന്നതിന് ജലാംശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കണം.
 • കുട്ടികള്‍ വേണ്ടരീതിയില്‍ വെള്ളം കുടിക്കുന്നതോടെ, ശുചിമുറികളുടെ ഉപയോഗം വര്‍ധിച്ചേക്കാം, ശുചിമുറികളുടെ വൃത്തി സ്‌കൂള്‍ ഉറപ്പാക്കണം
4. ഭക്ഷണം

 • PM POSHAN-ന് കീഴില്‍ ചൂടുള്ള ഭക്ഷണം കുട്ടികള്‍ക്ക് നല്‍കണം. ഭക്ഷണം വിളമ്പുന്നതിന് മുമ്പ് ചുമതലയുള്ള അധ്യാപകന് ഭക്ഷണം പരിശോധിക്കാവുന്നതാണ്.
 • പെട്ടെന്ന് പഴകുന്ന ഭക്ഷണം സ്‌കൂളിലേക്ക് കൊണ്ടുപോകരുതെന്ന് നിര്‍ദേശിക്കണം
 • സ്‌കൂളുകളിലെ കാന്റീനുകള്‍ ശുദ്ധവും ആരോഗ്യകരവുമായ ഭക്ഷണം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണം.
 • ലഘുഭക്ഷണം കഴിക്കാന്‍ കുട്ടികളെ ഉപദേശിക്കാം.

5. ക്ലാസ് റൂം

 • എല്ലാ ഫാനുകളും പ്രവര്‍ത്തനക്ഷമമാണെന്നും ശരിയായി വായുസഞ്ചാരമുള്ളതാണെന്നും ഉറപ്പാക്കണം.
 • സാധ്യമെങ്കില്‍ പവര്‍ ബാക്കപ്പിന്റെ ലഭ്യത ക്രമീകരിക്കാവുന്നതാണ്.
 • സൂര്യപ്രകാശം നേരിട്ട് ക്ലാസ് മുറിയിലേക്ക് കടക്കുന്നത് തടയാന്‍ കര്‍ട്ടനുകള്‍/ പത്രങ്ങള്‍ മുതലായവ ഉപയോഗിക്കാം.
 • പരിസരം തണുപ്പിക്കാന്‍ പരമ്പരാഗത രീതികള്‍ സ്‌കൂള്‍ പിന്തുടരുകയാണെങ്കില്‍, അവ തുടരാം
6. യൂണിഫോം

 • അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടണ്‍ വസ്ത്രം ധരിക്കാന്‍ വിദ്യാര്‍ഥികളെ അനുവദിക്കാം.
 • നെക്ക് ടൈ പോലുള്ള യൂണിഫോം സംബന്ധിച്ച മാനദണ്ഡങ്ങളില്‍ സ്‌കൂളുകള്‍ ഇളവ് വരുത്തണം.
 • ലെതര്‍ ഷൂകള്‍ക്ക് പകരം ക്യാന്‍വാസ് ഷൂസ് അനുവദിക്കാം.
 • വിദ്യാര്‍ഥികള്‍ ഫുള്‍സ്ലീവ് ഷര്‍ട്ട് ധരിക്കുന്നത് അഭികാമ്യം

7. പ്രഥമശുശ്രൂഷാ സൗകര്യങ്ങള്‍

 • ORS ലായനി, പഞ്ചസാര ലായനി എന്നിവയുടെ സാഷെകള്‍ സ്‌കൂളുകളില്‍ ലഭ്യമാക്കണം.
 • പ്രഥമ ശുശ്രൂഷ നല്‍കാന്‍ അധ്യാപക-അനധ്യാപക ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം.
 • അവശ്യ മെഡിക്കല്‍ കിറ്റുകള്‍ സ്‌കൂളില്‍ ലഭ്യമാക്കണം.

8. വിദ്യാര്‍ഥികള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും

 • ഉഷ്ണക്കാറ്റുമായി ബന്ധപ്പെട്ട് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ സ്‌കൂളിലെ പ്രമുഖ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. ഇവയില്‍ ഇനിപറയുന്നത് ഉള്‍പ്പടുത്താം
ചെയ്യേണ്ടത്:

 • ആവശ്യത്തിന് വെള്ളം കുടിക്കുക
 • വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന പാനീയങ്ങള്‍ ഉപയോഗിക്കുക.
 • കനം കുറഞ്ഞ, ഇളം നിറമുള്ള, അയഞ്ഞ, കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
 • തുണി, തൊപ്പി അല്ലെങ്കില്‍ കുട മുതലായവ ഉപയോഗിച്ച് നിങ്ങളുടെ തല മറയ്ക്കുക.
 • കഴിയുന്നത്ര വീടിനുള്ളില്‍ തന്നെ തുടരുക
ചെയ്യരുതാത്തത്

 • ഒഴിഞ്ഞ വയറിലോ ഭക്ഷണം കഴിച്ചതിനു ശേഷമോ പുറത്തിറങ്ങരുത്
 • വെയിലത്ത് പോകുന്നത് ഒഴിവാക്കുക, പ്രത്യേകിച്ച് ഉച്ചയ്ക്ക്
 • ഉച്ചയ്ക്ക് പുറത്ത് പോകുമ്പോള്‍ ആയാസകരമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക
 • ചെരുപ്പിടാതെ പുറത്തിറങ്ങരുത്
 • ജങ്ക് / പഴകിയ / എരിവുള്ള ഭക്ഷണം കഴിക്കരുത്
9. പരീക്ഷാകേന്ദ്രങ്ങള്‍:

 • കുട്ടികളെ പരീക്ഷാ ഹാളില്‍ സുതാര്യമായ വാട്ടര്‍ ബോട്ടില്‍ കൊണ്ടുവരാന്‍ അനുവദിക്കാം.
 • പരീക്ഷാകേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് എളുപ്പത്തില്‍ കുടിവെള്ളം ലഭ്യമാക്കണം
 • പരീക്ഷാ ഹാളുകള്‍ക്ക് ഫാനുകള്‍ നല്‍കാം.
 • പരീക്ഷാ കേന്ദ്രങ്ങളെ പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകരുമായും മെഡിക്കല്‍ സെന്ററുകളുമായും ബന്ധിപ്പിക്കണം.
10. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍

മേല്‍പ്പറഞ്ഞവ കൂടാതെ, റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഇനിപ്പറയുന്ന അധിക നടപടികള്‍ കൈക്കൊള്ളാം:

 • വേനല്‍ക്കാലവുമായി ബന്ധപ്പെട്ട സാധാരണ രോഗങ്ങള്‍ക്കുള്ള അവശ്യ മരുന്നുകള്‍ സ്റ്റാഫ് നഴ്സിന്റെ പക്കല്‍ ഉണ്ടായിരിക്കണം.
 • ചൂട് തടയുന്നത് സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കാം.
 • ഡോര്‍മിറ്ററികളിലെ ജനലുകള്‍ക്ക് കര്‍ട്ടനുകള്‍ നല്‍കണം.
 • നാരങ്ങ, വെണ്ണ പാല്‍, ഉയര്‍ന്ന ജലാംശമുള്ള സീസണല്‍ പഴങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
 • എരിവുള്ള ഭക്ഷണം ഒഴിവാക്കണം.
 • ക്ലാസ് മുറികളിലും ഹോസ്റ്റലുകളിലും ഡൈനിംഗ് ഹാളിലും ജലത്തിന്റെയും വൈദ്യുതിയുടെയും തുടര്‍ച്ചയായ ലഭ്യത ഉറപ്പാക്കണം.
 • സ്‌പോര്‍ട്‌സ്, ഗെയിംസ് പ്രവര്‍ത്തനങ്ങള്‍ വൈകുന്നേരം നടത്തണം.

Content Highlights: Relax uniform norms, modify timing: Centre issues guidelines to schools to tackle heatwave


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented