പതിനഞ്ചിനല്ല, എട്ടാം ക്ലാസുകാര്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളില്‍ പോകണം


Image: Getty images

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളുകളില്‍ പോകേണ്ടിവരും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇതു സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ എട്ടാം ക്ലാസുകാര്‍ പതിനഞ്ചാം തീയതി മുതല്‍ സ്‌കൂളുകളില്‍ പോകണം എന്നായിരുന്നു തീരുമാനം. എന്നാല്‍, അധ്യായനം ആരംഭിച്ചശേഷം സ്‌കൂളുകളിലെ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡയറക്ടര്‍ എട്ടാം ക്ലാസുകളും തുറക്കണമെന്ന് ശുപാര്‍ശ നല്‍കിയത്.

വിദ്യാര്‍ഥികളുടെ പഠനനേട്ടവും അധ്യയന സാഹചര്യവും വിലയിരുത്താനായി നടത്തുന്ന നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വെ ഈ മാസം പന്ത്രണ്ടിന് നടക്കുന്ന സാഹചര്യത്തിലാണ് മുന്‍തീരുമാനം തിരുത്താന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയതെന്നാണ് അറിയുന്നത്. 3, 5, 8 ക്ലാസ്സുകള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് മന്ത്രാലയത്തിന്റെ സര്‍വേ. ക്ലാസ്സുകള്‍ തുടങ്ങാന്‍ വൈകിയാല്‍ കേരളം മാനവവിഭശേഷി മന്ത്രാലയത്തിന്റെ ദേശീയ തലത്തിലുള്ള സര്‍വേയില്‍ നിന്നും പുറന്തള്ളപ്പെടാന്‍ സാധ്യതയുള്ളതിനാലാണ് എട്ടാം ക്ലാസ് നേരത്തെ തുടങ്ങാന്‍ തീരുമാനിച്ചത്.

ഒന്ന് മുതല്‍ ഏഴ് വരെയും പത്ത്, പന്ത്രണ്ട് ക്ലാസുകളുമാണ് നവംബര്‍ ഒന്നിന് ആരംഭിച്ചത്. ഈ ശുപാര്‍ശയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയാണെങ്കില്‍ പത്തൊന്‍പത് മാസത്തിനുശേഷമായിരിക്കും എട്ടാം ക്ലാസുകാര്‍ വീണ്ടും സ്‌കൂളുകളില്‍ എത്തുക. അതേസമയം ഒന്‍പതാം ക്ലാസ്, പ്ലസ്‌വണ്‍ ക്ലാസുകള്‍ പതിനഞ്ചിന് മാത്രമേ തുറക്കുകയുള്ളൂ.

സംസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള റെഗുലര്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. നവംബര്‍ 15 ന് ആരംഭിക്കാന്‍ തീരുമാനിച്ച ക്ലാസുകള്‍ നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ കണക്കിലെടുത്ത് നേരത്തെ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്ലസ് വണ്‍, ഒമ്പത് ക്ലാസുകള്‍ പതിനഞ്ച് മുതല്‍ തന്നെ ആരംഭിക്കും.

Content Highlights: Regular class for eighth grade students from Monday

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022


Uddhav Thackeray

1 min

ഉദ്ധവിനെ കൈവിട്ട് സുപ്രീംകോടതിയും; മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ തന്നെ

Jun 29, 2022

Most Commented