കണ്ണൂര്‍ ജില്ലയില്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ചുകാണിച്ച് അധ്യാപക നിയമനം


സദാനന്ദന്‍ കുയിലൂര്‍

1 min read
Read later
Print
Share

വിദ്യാഭ്യാസവകുപ്പിന്റെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ പൊരുത്തക്കേട് കണ്ടതിനെത്തുടര്‍ന്ന് സൂപ്പര്‍ചെക്ക് സെല്‍ നടത്തിയ പരിശോധനയിലാണിത് കണ്ടെത്തിയത്

പ്രതീകാത്മക ചിത്രം | Photo: gettyimages.in

കണ്ണൂര്‍: നിയമനവിവാദം കത്തിനില്‍ക്കേ കണ്ണൂര്‍ ജില്ലയില്‍ മൂന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം പെരുപ്പിച്ചുകാണിച്ച് മൂന്ന് അധ്യാപക തസ്തികയുണ്ടാക്കി പി.എസ്.സി. വഴി നിയമനം നടത്തിയതായി ആക്ഷേപം.

വിദ്യാഭ്യാസവകുപ്പിന്റെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ പൊരുത്തക്കേട് കണ്ടതിനെത്തുടര്‍ന്ന് സൂപ്പര്‍ചെക്ക് സെല്‍ നടത്തിയ പരിശോധനയിലാണിത് കണ്ടെത്തിയത്.

പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്ത അധിക തസ്തികയിലേക്കുള്ള ഒഴിവില്‍ പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ നിന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനവും നല്‍കി.

കണ്ണൂര്‍ ജില്ലയിലേതാണ് മൂന്ന് സ്‌കൂളുകളും. വേങ്ങാട് ഹയര്‍സെക്കന്‍ഡറിയില്‍ ഹൈസ്‌കൂള്‍വിഭാഗത്തിലും മണത്തണ, കോട്ടയം മലബാര്‍ ഹയര്‍സെക്കന്‍ഡറികളില്‍ യു.പി. വിഭാഗത്തിലുമാണ് ഒന്നുവീതം അധിക തസ്തിക ഉണ്ടാക്കിയത്.

വിദ്യാഭ്യാസ ഓഡിറ്റ് വിഭാഗം 2019-20 വര്‍ഷത്തെ പരിശോധനയിലാണ് മൂന്ന് വിദ്യാലയങ്ങളിലും കുട്ടികളുടെ എണ്ണത്തില്‍ പെരുത്തക്കേട് കണ്ടെത്തിയത്. കൂടുതല്‍ പരിശോധനയ്ക്കായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സൂപ്പര്‍ചെക്ക് സെല്ലിന് കൈമാറി. സൂപ്പര്‍ചെക്ക് സെല്ലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.പി.ഐ. മൂന്ന് വിദ്യാലയങ്ങളിലെയും പ്രധാനാധ്യാപകരില്‍ നിന്നും സ്റ്റാഫ് കൗണ്‍സിലില്‍ നിന്നും 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു. ഇവരുടെ വിശദീകരണത്തിനുശേഷം നേരിട്ട് ഹിയറിങ് നടത്തി വകുപ്പുതല നടപടിക്കും നീക്കം തുടങ്ങി.

Content Highlights: Recruitment of teachers in Kannur district by exaggerating the number of students

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
yes quiz me

2 min

ഷാരൂഖ് ഖാൻ മുതൽ സ്വാതി തിരുനാൾവരെ; വിജ്ഞാനവേദിയായി യെസ് ക്വിസ് മി | ക്വിസ് മാസ്റ്ററായി വാസുകി

Oct 1, 2023


rishi sunak

1 min

യു.കെയില്‍ പുതിയ വിസാനിരക്ക് പ്രാബല്യത്തില്‍; വിദ്യാര്‍ഥി, തൊഴില്‍ വിസകള്‍ക്ക് ചെലവ് കൂടും

Oct 4, 2023


students

1 min

'സാറ് പോവണ്ട...' സ്ഥലംമാറ്റമറിഞ്ഞ് വാവിട്ട് കരഞ്ഞ് കുട്ടികള്‍; ഒരധ്യാപകന് ഇതിലും വലിയ അവാര്‍ഡുണ്ടോ?

Aug 4, 2023

Most Commented