അധ്യാപകനിയമനത്തിന് നിയന്ത്രണമേർപ്പെടുത്തിയ വ്യവസ്ഥകൾ പിൻവലിക്കാൻ ശുപാർശ


പി.കെ. മണികണ്ഠൻ

സർക്കാർ/എയ്ഡഡ് കോളേജുകളിലെ അധ്യാപകരുടെ ജോലിഭാരവും തസ്തികകളും പുനർനിർണയിച്ച് 2020 ഏപ്രിലിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് ഇത്തരമൊരു സാഹചര്യമുണ്ടായത്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: എൻ എൻ സജീവൻ

തിരുവനന്തപുരം: അധ്യാപകനിയമനത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ വ്യവസ്ഥകൾ പിൻവലിക്കാൻ ശുപാർശ. ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെ നിയമനത്തിന് ഏർപ്പെടുത്തിയ വ്യവസ്ഥകൾ പിൻവലിക്കണമെന്നാണ് സർക്കാർ സമിതിയുടെ ശുപാർശ. പി.ജി. വെയിറ്റേജ് ഒഴിവാക്കി പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയത് രണ്ടുവർഷത്തിനിടെ 1500-ഓളം തസ്തികകൾ ഇല്ലാതാവാൻ ഇടയാക്കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്.

അധികതസ്തികയ്ക്ക് 16 മണിക്കൂർ അധ്യാപനസമയം നിർബന്ധമാക്കിയതും തസ്തികകൾ ഇല്ലാതാക്കി. ഇത്തരം നിബന്ധനകൾ ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരത്തെ ബാധിക്കുന്നുവെന്നാണ് സമിതിയുടെ വിലയിരുത്തൽ.

സർക്കാർ/എയ്ഡഡ് കോളേജുകളിലെ അധ്യാപകരുടെ ജോലിഭാരവും തസ്തികകളും പുനർനിർണയിച്ച് 2020 ഏപ്രിലിൽ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് ഇത്തരമൊരു സാഹചര്യമുണ്ടായത്. സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനുള്ള ദീർഘകാല നടപടിയെന്ന നിലയിൽ എയ്ഡഡ് കോളേജുകളിലെ അനാവശ്യനിയമനം തടയുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നിയന്ത്രണം കൊണ്ടുവന്നത്. ഇതിനെതിരേ വ്യാപകമായി പരാതികളുയർന്നിരുന്നു.

തുടർന്ന്, ഉത്തരവിന്റെ പ്രത്യാഘാതം പഠിക്കാൻ സർക്കാർ മൂന്നംഗ സമിതിയെ നിയോഗിക്കുകയായിരുന്നു. ഈ സമിതിയാണ് പുതിയ നിബന്ധനകൾ ഒഴിവാക്കാൻ ശുപാർശ തയ്യാറാക്കിയത്. ഡി.കെ. സതീഷ്, പ്രൊഫ. കെ.എസ്. ജയചന്ദ്രൻ, ഡോ. കെ.പി. സുകുമാരൻ നായർ എന്നിവർ അംഗങ്ങളായ സമിതിയുടെ റിപ്പോർട്ട് ഉടൻ സർക്കാരിന്‌ സമർപ്പിക്കും.

സർവകലാശാലകളിൽ പി.ജി. ഡിപ്പാർട്ട്‌മെന്റ് തുടങ്ങുമ്പോൾ ചുരുങ്ങിയത് ആറ് അധ്യാപക തസ്തിക ലഭിക്കുമ്പോഴാണ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ അത്‌ മൂന്നായത്. പി.ജി. വെയ്‌റ്റേജ്‌ ഇല്ലാതായതോടെയാണിത്‌. ഇങ്ങനെ, 1100 തസ്തിക ഇല്ലാതായി. ഒരു മണിക്കൂർ പഠിപ്പിക്കുമ്പോൾ ഒന്നര മണിക്കൂർ അധ്യാപനമായി നേരത്തേ കണക്കാക്കിയിരുന്നു. പി.ജി. ക്ലാസുകളിലെ അധ്യാപനത്തിനുള്ള ഈ വെയിറ്റേജ് 2020-ൽ റദ്ദാക്കി.

സബ്‌സിഡിയറി, സെക്കൻഡ്‌ ലാംഗ്വേജ് വിഷയങ്ങളാണ് 16 മണിക്കൂറിൽത്താഴെമാത്രം ജോലിഭാരമുള്ള സിംഗിൾ ഫാക്കൽറ്റിയിൽ വരുന്നത്. അധ്യാപകനിയമനത്തിന് 16 മണിക്കൂർ ജോലിഭാരമെന്ന വ്യവസ്ഥ നിർബന്ധമാക്കി. ഇതോടെ, സിംഗിൾ ഫാക്കൽറ്റി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകർ മാത്രമായി ചുരുങ്ങും. ഇത് അധ്യാപനത്തിന്റെ ഗുണമേന്മയെ ബാധിക്കും. സ്ഥിരനിയമനത്തിന്റെ അഭാവം 250 തസ്തികകളെ ബാധിച്ചു.

അധികതസ്തികയ്ക്ക് 16 മണിക്കൂർ നിബന്ധന കർശനമായതോടെ മുന്നൂറിലേറെ തസ്തികകളും ഇല്ലാതാവുമെന്നാണ് സമിതിയുടെ നിരീക്ഷണം. ചുരുക്കത്തിൽ അധ്യാപകരുടെ ജോലിഭാരം പുനർനിർണയിച്ച 2020-ലെ ഉത്തരവോടെ സംസ്ഥാനത്തൊട്ടാകെ 1500-ലേറെ തസ്തികകൾ കുറയുമെന്ന് സമിതി ചൂണ്ടിക്കാട്ടി.

ശുപാര്‍ശകള്‍

അധ്യാപകർക്കുള്ള പി.ജി. വെയിറ്റേജ് പുനഃസ്ഥാപിക്കണം

കുറഞ്ഞത് ആറുമണിക്കൂർ ജോലിഭാരമുണ്ടെങ്കിൽ സിംഗിൾ ഫാക്കൽറ്റി വിഷയങ്ങളിൽ സ്ഥിരംതസ്തിക വേണം.

അധികതസ്തികയ്ക്ക് 16 മണിക്കൂർ ജോലിഭാരമെന്ന നിബന്ധന ഒഴിവാക്കണം.

മൂന്നാമത്തെ തസ്തികയ്ക്ക് ഒമ്പതുമണിക്കൂർ ജോലിഭാരം നിശ്ചയിക്കണം.

ഭരണപരമായ ജോലിത്തിരക്കുള്ളതിനാൽ കോളേജ് പ്രിൻസിപ്പൽമാർ അഞ്ചുമണിക്കൂർ പഠിപ്പിക്കണമെന്ന നിബന്ധന ഒഴിവാക്കണം.

അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ എന്നിവരുടെ ജോലിഭാരം 14 മണിക്കൂറായി പുതുക്കി നിശ്ചയിക്കണം.

Content Highlights: recommendation made to withdraw the restrictive provisions appointment of teachers

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented