രാജീവ് ഗാന്ധി സെന്ററിൽ പിഎച്ച്.ഡി; ഇപ്പോള്‍ അപേക്ഷിക്കാം


പ്രതീകാത്മക ചിത്രം

തിരുവനന്തപുരം, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി, ഡിസീസ് ബയോളജി, പ്ലാന്റ് സയൻസ് മേഖലകളിലെ ഗവേഷണങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാരിന്റെ ബയോടെക്‌നോളജി വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണസ്ഥാപനമാണിത്. ഗവേഷണ പ്രവർത്തനങ്ങൾ ജനുവരിയിൽ തുടങ്ങും.

കേരള സർവകലാശാല, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ, റീജണൽ സെന്റർ ഫോർ ബയോടെക്‌നോളജി, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് എന്നിവയുടെ അഫിലിയേഷൻ ഈ സ്ഥാപനത്തിനുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർ ബന്ധപ്പെട്ട കേന്ദ്രത്തിന്റെ വ്യവസ്ഥകൾക്കനുസൃതമായി പിഎച്ച്.ഡി. പൂർത്തിയാക്കണം.

യോഗ്യത: ലൈഫ്, അഗ്രിക്കൾച്ചറൽ, എൻവയൺമെന്റൽ, വെറ്ററിനറി, ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ സയൻസസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ (ബയോകെമിസ്ട്രി, ബയോടെക്‌നോളജി, ബയോഇൻഫർമാറ്റിക്‌സ്, ബയോഫിസിക്‌സ്, കെമിസ്ട്രി, മൈക്രോബയോളജി തുടങ്ങിയവ) മാസ്റ്റേഴ്‌സ് ബിരുദം വേണം. യോഗ്യതാ പ്രോഗ്രാമിൽ 55 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം)/തത്തുല്യ ഗ്രേഡ് ഉണ്ടായിരിക്കണം.

അഞ്ചുവർഷം സാധുതയുള്ള ജൂനിയർ റിസർച്ച് ഫെലോഷിപ്പ് വേണം. യു.ജി.സി./സി.എസ്.ഐ.ആർ./ഐ.സി.എം.ആർ./ഡി.ബി.ടി./ഡി.എസ്.ടി.-ഇൻസ്പയർ/മറ്റേതെങ്കിലും ദേശീയതല സർക്കാർ ഫെലോഷിപ്പ് എന്നിവയിൽ ഒന്ന് ആകാം. അക്കാദമിക് മികവ്, ദേശീയതല യോഗ്യതാപരീക്ഷാ സ്കോർ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ www.rgcb.res.in വഴി ഡിസംബർ ഒൻപതിന് വൈകീട്ട് 5.30 വരെ നൽകാം.

Content Highlights: Rajiv Gandhi Centre for Biotechnology


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented