കാക്കനാട് രാജഗിരി കോളേജിലെ സ്റ്റാഗ് ടേബിൾ ടെന്നീസ് അക്കാദമി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. ഡോ. ബിനോയ് ജോസഫ്, ഡോ. ഫാ. സാജു എം.ഡി സി.എം.ഐ, ഡോ. ഫാ. ഫ്രാൻസിസ് സെബാസ്റ്റിയൻ സി.എം.ഐ എന്നിവർ സമീപം | Photo: Special Arrangement
കാക്കനാട്: രാജഗിരി കോളേജില്‍ പുതുതായി ആരംഭിക്കുന്ന 'സ്റ്റാഗ് ടേബിള്‍ ടെന്നീസ് അക്കാദമി' കേന്ദ്ര കായിക, യുവജനക്ഷേമ, വാര്‍ത്താ വിനിമയ വകുപ്പുമന്ത്രി അനുരാഗ് ഠാക്കൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അന്താരാഷ്ട്ര കായിക ലോകത്ത് മികച്ച സംഭാവനകള്‍ നല്‍കിയ പ്രതിഭകളെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം നല്‍കി ആദരിച്ചു. കേരള ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്റ് പദ്മജാ മേനോന്‍ അധ്യക്ഷത വഹിച്ചു
യുവാക്കള്‍ ചിന്തിക്കുകയും പഠിക്കുകയും ഭാവിയിലേക്കുള്ള അവസരങ്ങള്‍ കണ്ടെത്തുകയും ചെയ്യണം. ഒപ്പം യുവാക്കള്‍ സുസ്ഥിരമായ ജീവിതശൈലി കണ്ടെത്തുകയും, പുതിയ ഇന്ത്യയുടെ ശില്‍പികളാവുകയും ചെയ്യണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അനുരാഗ് ഠാക്കൂര്‍ ഓര്‍മ്മിപ്പിച്ചു.
രാജ്യത്തെ കായിക പ്രതിഭകളെ ലോക നിലവാരത്തില്‍ എത്തിക്കുകയെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുകയാണ് സ്റ്റാഗ് ടേബിള്‍ ടെന്നീസ് അക്കാദമിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സേക്രട്ട് ഹാര്‍ട്ട് പ്രൊവിന്‍സ് വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഫാ. സാജു എം.ഡി സി.എം.ഐ പറഞ്ഞു. മികച്ച വിദ്യാഭ്യാസത്തിനൊപ്പം ആരോഗ്യ ക്ഷമതയുമുള്ള യുവജനങ്ങളാണ് ഒരു രാജ്യത്തിന്റെ സമ്പത്ത്, ആ സമ്പത്തിനെ വളര്‍ത്തിയെടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ഒപ്പമുണ്ടാകുമെന്ന് രാജഗിരി ബിസിനസ് സ്‌കൂള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഫാ. ഫ്രാന്‍സിസ് സെബാസ്റ്റിയന്‍ സി.എം.ഐ, അറിയിച്ചു.
മേഴ്സികുട്ടന്‍ (അത്ലറ്റ്), സി.സി ജേക്കബ് (ഫുഡ്ബോള്‍), സുബാഷ് ജെ ഷേണായി (ബാസ്‌ക്കറ്റ്ബോള്‍), ജോര്‍ജ്ജ് തോമസ് (ബാഡ്മിന്റണ്‍), ജയറാം (ക്രിക്കറ്റ്), വി. ശ്രീനിവാസന്‍ (ടേബിള്‍ ടെന്നീസ്), എ. രാധിക സുരേഷ് (ടേബിള്‍ ടെന്നീസ്) എന്നിവര്‍ക്കാണ് കേന്ദ്രമന്ത്രി ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചത്. ആര്‍.സി.എസ്.എസ് പ്രിന്‍സിപ്പാള്‍ ഡോ. ബിനോയ് ജോസഫ്, രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സജി വര്‍ഗീസ് തുടങ്ങിയവന്‍ ചടങ്ങില്‍ സംസാരിച്ചു.
Content Highlights: Rajagiri college table tennis academy, Anurag Takur
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..