സാക്ഷരതയില്‍ കേരളം മുന്നില്‍, സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മിടുക്ക് പഞ്ചാബിന്; സര്‍വേ


ശരണ്യ ഭുവനേന്ദ്രൻ

ഭാഷാപഠനത്തിൽ മിടുക്ക് കോട്ടയത്തിന്; ഗണിതത്തിലും ശാസ്ത്രത്തിലും എറണാകുളം

Representative image

ന്യൂഡൽഹി: കേരളത്തിൽ പ്രാദേശികഭാഷാപഠനത്തിൽ കോട്ടയത്തെ കുട്ടികൾ ഏറ്റവും മിടുക്കരെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്കൂൾ പഠനമികവ് സർവേ. ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നീവിഷയങ്ങളിൽ എറണാകുളമാണ് മുന്നിലെന്നും ദേശീയ അച്ചീവ്‌മെന്റ് സർവേ പറയുന്നു. തിരുവനന്തപുരമാണ് ഈ വിഷയങ്ങളിൽ രണ്ടാംസ്ഥാനത്ത്.

മൂന്ന്, അഞ്ച്, എട്ട്, പത്ത് ക്ലാസുകളിലെ വിദ്യാർഥികളുടെ ഭാഷ, ഗണിതം, ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നീ വിഷയങ്ങളിലെ മാർക്കാണ് പഠനമികവ് കണക്കാക്കാൻ മാനദണ്ഡമാക്കിയത്. 2021 നംവബറിൽ നടന്ന സർവേയിൽ 720 ജില്ലകളിലെ 1.18 ലക്ഷം സ്കൂളുകളിലുള്ള 34 ലക്ഷം വിദ്യാർഥികൾ ഭാഗമായി. പ്രാദേശികഭാഷാപഠനത്തിൽ മലപ്പുറം, കണ്ണൂർ, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം, കൊല്ലം, തൃശ്ശൂർ ജില്ലകളാണ് കോട്ടയത്തിന് പിന്നിൽവരുന്നത്.

ശാസ്ത്രവിഷയങ്ങളിൽ ആലപ്പുഴയ്ക്കാണ് മൂന്നാംസ്ഥാനം. കോട്ടയം, തൃശ്ശൂർ, പത്തനംതിട്ട ജില്ലകൾ പിന്നിലുണ്ട്. ഗണിതത്തിൽ കോട്ടയത്തെ കുട്ടികളാണ് മൂന്നാംസ്ഥാനത്ത്. തൃശ്ശൂർ, കണ്ണൂർ, മലപ്പുറം ജില്ലകളാണ് തൊട്ടുപിന്നിൽ. സാമൂഹികശാസ്ത്രത്തിൽ മൂന്നും നാലും സ്ഥാനങ്ങളിൽ കോട്ടയവും ആലപ്പുഴയുമാണ്.

പഠനത്തിന്റെ പഞ്ചാബ് മോഡൽ

സാക്ഷരതയിൽ കേരളം മുന്നിലാണെങ്കിലും സ്കൂൾ വിദ്യാഭ്യാസത്തിൽ പഞ്ചാബിലെ വിദ്യാർഥികളാണ് മിടുക്കർ. ഭാഷ, ഗണിതം, ശാസ്ത്രം എന്നീവിഷയങ്ങളിൽ ദേശീയതലത്തിൽ പഞ്ചാബാണ് മുന്നിൽ. കേരളം, രാജസ്ഥാൻ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് ഭാഷയിൽ പഞ്ചാബിന് തൊട്ടുപിന്നിൽ. ഗണിതത്തിൽ രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമബംഗാൾ, അസം, കേരളം എന്നീ സംസ്ഥാനങ്ങളാണ് പഞ്ചാബിന് പിന്നിലുള്ളത്. ശാസ്ത്രപഠനത്തിൽ രാജസ്ഥാനാണ് രണ്ടാംസ്ഥാനത്ത്. കേരളം മൂന്നാംസ്ഥാനത്താണ്. സാമൂഹികശാസ്ത്രത്തിൽ ചണ്ഡീഗഢാണ് മുന്നിൽ. പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി, ഗോവ സംസ്ഥാനങ്ങളാണ് പിന്നിൽ. ഉയർന്നക്ലാസുകളിലേക്ക് പോകുമ്പോൾ പഠനനിലവാരം കുറയുന്നതായും റിപ്പോർട്ടിലുണ്ട്.

മറ്റ് പ്രധാന കണ്ടെത്തലുകൾ

18 ശതമാനം അമ്മമാർ നിരക്ഷരർ. അഞ്ചുശതമാനം പേർക്ക് പ്രൈമറിസ്കൂൾ വിദ്യാഭ്യാസം മാത്രം. 25 ശതമാനം പേർക്ക് യു.പി. ക്ലാസ് വിദ്യാഭ്യാസം മാത്രം. 27 ശതമാനം പേർക്ക് പന്ത്രണ്ടാംക്ലാസ് വിദ്യാഭ്യാസം. 12 ശതമാനം അമ്മമാർക്കേ ബിരുദതല വിദ്യാഭ്യാസമുള്ളൂ. സ്കൂളിലേക്ക് നടന്നെത്തുന്ന കുട്ടികൾ -48 ശതമാനം. സൈക്കിളിൽ എത്തുന്നവർ -18 ശതമാനം. പൊതുഗതാഗതത്തെ ആശ്രയിക്കുന്നവർ -ഒൻപത് ശതമാനം. ഇരുചക്രവാഹനത്തിൽ എത്തുന്നവർ -എട്ട് ശതമാനം. കാറിൽ എത്തുന്നവർ -മൂന്ന് ശതമാനം

Content Highlights: Punjab, T.N., Kerala perform well in school education

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022

Most Commented