കോഴ്‌സും കോളേജും മാറുമ്പോൾ ആദ്യമടച്ച പണം നഷ്ടം; പ്രൊഫഷണൽ വിദ്യാർഥികൾ പ്രതിസന്ധിയിൽ


കെ.കെ. അജിത് കുമാർ

പ്രതീകാത്മക ചിത്രം | Photo:gettyimages.in

കോഴിക്കോട്: പ്രൊഫഷണൽ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ മറ്റൊരു കോഴ്‌സിലേക്കോ കോളേജിലേക്കോ മാറുമ്പോൾ ആദ്യം ഫീസിനത്തിലും മറ്റും അടച്ചതുക നഷ്ടമാകുന്നു. തുക മടക്കിക്കൊടുക്കണമെന്നാണ് വ്യവസ്ഥയെങ്കിലും പല കോളേജുകളും അത് പാലിക്കുന്നില്ല. സ്വാശ്രയകോളേജുകളിൽ വൻതുക ഫീസായി നൽകേണ്ട വിദ്യാർഥികൾക്കിത് വലിയ തിരിച്ചടിയാവുകയാണ്.

പട്ടികജാതി വർഗ വിദ്യാർഥികൾക്ക് പഠനത്തിന് സർക്കാരിൽനിന്നുള്ള ഇ-ഗ്രാന്റ് വഴി സഹായമുണ്ടെങ്കിലും കോളേജ് മാറുമ്പോൾ അത് ലഭിക്കുന്നില്ല. പഠനം പാതിവഴിയിൽ അവസാനിപ്പിക്കേണ്ട സ്ഥിതിയാണെന്ന് വിദ്യാർഥികൾ പരാതിപ്പെടുന്നു. പ്രൊഫഷണൽ കോളേജ് പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് പ്രക്രിയ മാസങ്ങളോളം നീളുന്നതാണ് സാമ്പത്തികനഷ്ടത്തിനും പ്രയാസങ്ങൾക്കും ഇടയാക്കുന്നതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ആഗ്രഹിച്ച കോഴ്‌സിനും കോളേജിലും പ്രവേശനം ലഭിക്കുമോ എന്നുറപ്പില്ലാത്തതിനാൽ ആദ്യം കിട്ടുന്ന കോളേജിൽ ചേരുകയല്ലാതെ വഴിയില്ല. മൂന്നുമാസമൊക്കെ കഴിഞ്ഞാണ് മറ്റൊരിടത്ത് പ്രവേശനം നേടാൻ അവസരംലഭിക്കുന്നത്. അടച്ചഫീസും മറ്റും തിരിച്ചുകിട്ടില്ലെന്നതിനാൽ നേരത്തേ ചേർന്ന കോഴ്‌സുതന്നെ തുടരുകയാണ് പലരും. മാറുന്നവർക്ക് പണം നഷ്ടമാകുന്നുവെന്നതാണ് സ്ഥിതി. വിദ്യാഭ്യാസവായ്പയെടുത്ത് പഠിക്കുന്നവർക്ക് ഇത് അധികഭാരം സൃഷ്ടിക്കുകയാണ്.

വലിയ മുതൽമുടക്കിൽ സർക്കാർസഹായമില്ലാതെയാണ് സ്ഥാപനം നടത്തുന്നതെന്നും കോഴ്‌സ് മൂന്നുമാസത്തോളം പിന്നിട്ടശേഷം കോളേജ് വിടുന്നവർക്ക് പണം തിരിച്ചുനൽകാനാവില്ലെന്നുമാണ് സ്വാശ്രയസ്ഥാപനങ്ങളുടെ നിലപാട്. പോകുന്നവർക്കുപകരം വിദ്യാർഥികളെ കിട്ടില്ലെന്ന പ്രശ്നമാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

പട്ടികജാതി, വർഗ വിദ്യാർഥികൾക്കുള്ള ഇ-ഗ്രാന്റ് ആദ്യത്തെ കോളേജിന് നൽകിക്കഴിഞ്ഞാൽ മറ്റൊരു കോളേജിലേക്ക് മാറ്റുന്നതിന് പ്രയാസം നേരിടുകയാണ്. വിദ്യാർഥികൾ രേഖാമൂലം ആവശ്യപ്പെട്ടാൽ ഇ-ഗ്രാന്റ് പുതിയ കോളേജിലേക്ക് മാറ്റാനാവുമെന്നാണ് അധികൃതർ പറയുന്നതെങ്കിലും കോളേജുകൾ വിദ്യാർഥികളിൽനിന്ന് ഫീസ് ഈടാക്കുകയാണ് ചെയ്യുന്നത്. ലക്ഷക്കണക്കിനു രൂപ ചെലവുള്ള കോഴ്‌സുകളിൽ പെട്ടെന്ന് പണം കണ്ടെത്താൻ കഴിയാതാവുമ്പോൾ വിദ്യാർഥികൾ പഠനം അവസാനിപ്പിക്കേണ്ട സ്ഥിതിയാണുണ്ടാവുന്നത്.

Content Highlights: Professional students are in crisis

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented