കർണാടക ഹെെക്കോടതി | ഫോട്ടോ: PTI
ബെംഗളൂരു: സ്വന്തം നിലയില്‍ പാഠപുസ്തകമുണ്ടാക്കാന് അനുവാദം തേടി കര്‍ണാടകയിലെ സ്വകാര്യസ്കൂളുകള്‍. കര്‍ണാടക അണ്എയ്്ഡഡ് സ്കൂള്‍സ് മാനേജ്മെന്റ് അസോസിയേഷനാണ് (KUSMA) ഇത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തത്.
'സ്വകാര്യ സ്കൂളുകള്‍ക്കായി സര്‍ക്കാര്‍ പ്രത്യേകം പാഠപുസ്തകങ്ങള്‍ നിഷ്കര്ഷിക്കരുത്. സ്കൂളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള പാഠപുസ്തകം തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച സിലബസ് മുറുകെപ്പിടിച്ച് പാഠപുസ്തകങ്ങള്‍ സ്വന്തം നിലയില്‍ പുറത്തിറക്കും', ഹര്‍ജിയില്‍ പറയുന്നു
1983ലെ കര്‍ണാടക വിദ്യാഭ്യാസ നിയമത്തിലെ വിവിധ വ്യവസ്ഥകള്‍ ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. സ്വകാര്യ അണ് എയ്ഡഡ് സ്കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനത്തിലെ സംവരണ വ്യവസ്ഥകള്‍, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ സ്കൂളില്‍ നല്കുന്ന സംവരണം എന്നിവയാണ് ഇതില്‍ പ്രധാനം. സൗജന്യ-നിര്‍ബന്ധിത വിദ്യാഭ്യാസം സംസ്ഥാനത്ത് നടപ്പാക്കരുതെന്നും ഹര്‍ജിയില്‍ പറയുന്നു. ഇങ്ങനെ നടപ്പാക്കുമ്പോള്‍ സ്വകാര്യ അണ് എയ്ഡഡ് സ്കൂളുകളിലെ നിശ്ചിത സീറ്റുകള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി നീക്കിവെയ്ക്കണം. ഇതൊഴിവാക്കണമെന്നാണ് മാനേജ്മെന്റുകളുടെ ആവശ്യം
എന്നാല്‍, സര്‍ക്കാര്‍ എതിര്‍പ്പുകളൊന്നും സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതി കേസ് വിധി പറയാന്‍ മാറ്റി.
Content Highlights: Private Schools In Karnataka Seek To Draft Their Own Textbooks
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..