ബെംഗളൂരുവിലെ സ്വകാര്യ സ്‌കൂളുകളില്‍ 'കോവിഡ് ഫീസ്' ഏര്‍പ്പെടുത്തുന്നു


1 min read
Read later
Print
Share

സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു

പ്രതീകാത്മക ചിത്രം | Photo: PTI

ബെംഗളൂരു: അണ്‍ലോക്ക് 4-ന്റെ ഭാഗമായി സെപ്റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാമെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശം പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. ഇതിനിടെ സ്‌കൂളുകളിലെ ശുചീകരണ, അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിദ്യാര്‍ഥികളില്‍നിന്നും കോവിഡ് ഫീസ് ഈടാക്കാന്‍ ഒരുങ്ങുകയാണ് ബെംഗളൂരുവിലെ സ്വകാര്യ സ്‌കൂളുകള്‍.

കേന്ദ്രം പുറത്തിറക്കിയ മാനദണ്ഡങ്ങളില്‍ ശുചീകരണ പ്രവൃത്തികള്‍ ഉള്‍പ്പെടെയുള്ളവ കൃത്യമായി പാലിക്കുകയെന്നത് ഭാരിച്ച ഉത്തരവാദിത്തമാണെന്നും ഇതിനായി വരുന്ന അധിക ചെലവ് പൂര്‍ണമായും സ്‌കൂളുകള്‍ക്ക് വഹിക്കാനാവില്ലെന്നും സ്വകാര്യ മാനെജ്‌മെന്റുകള്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെര്‍മല്‍ സ്‌കാനറുകള്‍, സാനിറ്റൈസര്‍, മറ്റ് അണുനശീകരണ സാമഗ്രികള്‍ എന്നിവയെല്ലാം സംഘടിപ്പിക്കുമ്പോള്‍ അധിക ബാധ്യയുണ്ടാകുന്നതായും ഇവര്‍ പറയുന്നു.

9 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളിലേക്ക് മടങ്ങിയെത്താമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ സ്‌കൂളും പരിസരവും പൂര്‍ണമായും വൃത്തിയുള്ളതും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുമായിരിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ സ്‌കൂളില്‍ സാമൂഹിക അകലം ഉറപ്പാക്കണമെന്നും സാനിറ്റൈസര്‍ സ്റ്റേഷനുകള്‍ അടക്കമുള്ള സൗകര്യം ലഭ്യമാക്കണമെന്നും പറയുന്നു.

Content Highlights: Private Schools in Bengaluru Want Students to Pay 'Covid Fees' as Classes Set to Restart from 21 September

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
students

1 min

പ്ലസ് ടു കഴിഞ്ഞ് ഇനിയെന്ത്? സൗജന്യ കരിയര്‍ ഗൈഡന്‍സ് ക്ലാസുമായി സർക്കാർ | കരിയർ ക്ലിനിക്

May 25, 2023


student

1 min

ശ്രദ്ധ മുഴുവന്‍ 10നും 12നും; ഒമ്പതാം ക്ലാസുവരെ പഠനം നിശ്ചലം

Dec 24, 2020


Govt to include photo and other personal information of student in higher secondary certificate

1 min

ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ഥിയുടെ ഫോട്ടോയും ഉള്‍പ്പെടുത്തും

Feb 12, 2020

Most Commented