പ്രതീകാത്മക ചിത്രം | Photo:gettimages.in
സായുധ സേനകള്‍, കോസ്റ്റ് ഗാര്‍ഡ് എന്നിവയില്‍ നിന്ന് വിരമിച്ചവരുടെ ആശ്രിതര്‍ക്കും വിധവകള്‍ക്കും ഉന്നത പ്രൊഫഷണല്‍, ടെക്നിക്കല്‍ കോഴ്സുകളിലെ പഠനത്തിനു നല്കുന്ന പ്രൈം മിനിസ്റ്റേഴ്സ് സ്കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം.
'പ്രൈം മിനിസ്റ്റേഴ്സ് സ്കോളര്‍ഷിപ്പ് സ്കീം' (പി.എം.എസ്.എസ്.) പ്രകാരം 2750 വീതം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാസം 2500 രൂപ (ആണ്‍കുട്ടിക്ക്)/3000 രൂപ (പെണ്‍കുട്ടിക്ക്) കോഴ്സ് ദൈര്‍ഘ്യം അനുസരിച്ച് ഒന്നുമുതല്‍ അഞ്ചുവര്‍ഷം വരെ ലഭിക്കാം.
2020-21ല്‍ അംഗീകൃത കോഴ്സിന്റെ ആദ്യവര്‍ഷത്തില്‍ പ്രവേശനം നേടിയിരിക്കണം. കോഴ്സിനനുസരിച്ച് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു/ഡിപ്ലോമ/ ബിരുദം ആകാം. എം.ബി.എ./എം.സി.എ. ഒഴികെയുള്ള മാസ്റ്റേഴ്സ് കോഴ്സുകള്‍ പദ്ധതിയുടെ പരിധിയില്‍ വരില്ല. അര്‍ഹതയുള്ള കോഴ്സുകളുടെ വിശദമായ പട്ടിക https://ksb.gov.in ലെ 'പി.എം.എസ്.എസ്.' ലിങ്കില്‍ ലഭിക്കും.
അപേക്ഷകര്‍ക്ക് യോഗ്യതാ കോഴ്സ് പരീക്ഷയില്‍ 60 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. അപേക്ഷ https://ksb.gov.in ലെ പദ്ധതി ലിങ്കുവഴി ഫെബ്രുവരി 28 വരെ നല്‍കാം. ജീവനക്കാരെ മുന്‍ഗണന നിശ്ചയിച്ച് ആറു വിഭാഗങ്ങളിലായി തിരിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ സൈറ്റില്‍.
Content Highlights: Prime Ministers scholarship for Indian Army soldiers families
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..