ഫോട്ടോ:മാതൃഭൂമി
തേഞ്ഞിപ്പലം: ഉന്നത ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി കാലിക്കറ്റ് സർവകലാശാല ഏർപ്പെടുത്തിയ പ്രഥമ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സർവകലാശാലാ പഠനവകുപ്പുകളിൽ ഗവേഷണം നടത്തുന്നവരിൽ സയൻസ്, ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, ലാംഗ്വേജ് ഫാക്കൽറ്റികളിലായി 10 പേർക്കാണ് ഫെലോഷിപ്പ് ലഭിക്കുക. രണ്ടുവർഷമാണ് കാലാവധി.
ആദ്യവർഷം പ്രതിമാസം 32,000 രൂപയും അടുത്തവർഷം പ്രതിമാസം 35,000 രൂപയും ലഭിക്കും. മൂന്നു വർഷത്തിനിടെ പിഎച്ച്.ഡി. നേടിയവരും മികച്ച ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളവരുമാകണം. ജനറൽ വിഭാഗത്തിന് 35 വയസ്സും സംവരണ വിഭാഗത്തിന് 40 വയസ്സുമാണ് പ്രായപരിധി. അപേക്ഷയുടെ മാതൃകയും വിവരങ്ങളും സർവകലാശാലാ വെബ്സൈറ്റിൽ.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജൂലായ് 20-ന് വൈകീട്ട് അഞ്ചുമണിക്കകം സർവകലാശാലാ ഗവേഷണ ഡയറക്ടർക്ക് ലഭിക്കണം. വിലാസം: ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് റിസർച്ച്, കാലിക്കറ്റ് സർവകലാശാല പി.ഒ. 673635
ജുഡീഷ്യൽ സർവീസ് പ്രിലിമിനറി പരീക്ഷാഫലം
കേരള ജുഡീഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷാഫലം www.hckrecruitment.nic.in ൽ പ്രസിദ്ധീകരിച്ചു. മെയിൻ പരീക്ഷ ജൂലായ് 23, 24 തീയതികളിൽ നടക്കും. ഹാൾടിക്കറ്റുകൾ ജൂലായ് ആദ്യയാഴ്ചമുതൽ റിക്രൂട്ട്മെന്റ് പോർട്ടലിൽ ലഭിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..