പോണ്ടിച്ചേരി സര്‍വകലാശാല പ്രവേശനം: അപേക്ഷാ തീയതി നീട്ടി


പ്രവേശന പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കും

പുതുച്ചേരി: പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലയിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 17 വരെ ദീര്‍ഘിപ്പിച്ചു. പുതുക്കിയ പ്രവേശന പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കും.

എം.എ., എം.എസ്സി., എം.ടെക്., എം.ബി.എ., എം.സി.എ., എം.കോം., എം.എഡ്., ലൈബ്രറി സയന്‍സ്, എം.പി.എഡ്., എം.എസ്.ഡബ്ല്യു., എം.പി.എ., എല്‍.എല്‍.എം. കോഴ്‌സുകളാണ് ബിരുദാനന്തര ബിരുദ തലത്തിലുള്ളത്. സമര്‍ത്ഥരായ പ്ലസ്ടു/തുല്യ പരീക്ഷ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് പഞ്ചവത്സര ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം. ഇവയ്ക്ക്പുറമെ ഗവേഷണ കോഴ്സുകളിലേക്കും പ്രവേശനമുണ്ട്.

അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, കോട്ടയം, മാഹി/ തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.pondiuni.edu.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Content Highlights: Pondicherry University Admissions: Application Date Extended


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented