പോളിടെക്നിക് സ്പോട്ട് അഡ്മിഷൻ: ഇതുവരെ അപേക്ഷ നൽകാത്തവർക്കും അപേക്ഷിക്കാം


ഇതുവരെ അപേക്ഷ നൽകാത്തവർക്കും അപേക്ഷിക്കാം

പ്രതീകാത്മകചിത്രം

സംസ്ഥാനത്തെ വിവിധ സർക്കാർ/എയ്ഡഡ്/കേപ്പ്/സ്വാശ്രയ പോളിടെക്നിക് കോളേജുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി സ്ഥാപനാടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷൻ ബുധനാഴ്ചമുതൽ 29വരെ നടത്തും. നിലവിൽ പ്രവേശനം ലഭിച്ചവരിൽ സ്ഥാപനമാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും പുതുതായി പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാം. നിലവിലെ റാങ്ക് ലിസ്റ്റിൽ വേണ്ടത്ര അപേക്ഷകരില്ലാത്ത സ്ഥാപനങ്ങളിൽ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്ക് പുതുതായി അപേക്ഷ സമർപ്പിച്ച് പ്രവേശനം നേടാം.

ഇവർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം സ്പോട്ട് അഡ്മിഷനിൽ ഹാജരാകാൻ ശ്രദ്ധിക്കണം. ഒഴിവുകൾ പോളിടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org യിലെ Vacancy Position എന്ന ലിങ്ക് വഴി അറിയാം. ഒഴിവുകൾ പരിശോധിച്ചതിനുശേഷം ഓരോ സ്ഥാപനത്തിലെയും റാങ്ക് അടിസ്ഥാനത്തിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്ന സമയക്രമം പാലിച്ച് ബന്ധപ്പെട്ട കോളേജുകളിൽ ഹാജരാകണം.



പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ എല്ലാ അസൽ രേഖകളും സമർപ്പിച്ച് മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം. പോളിടെക്‌നിക് കോളേജിൽ അഡ്മിഷൻ ലഭിച്ചിട്ടുള്ള അപേക്ഷകനാണെങ്കിൽ അഡ്മിഷൻ സ്ലിപ്പോ ഫീസ് അടച്ച രസീതോ ഹാജരാക്കിയാൽ മതിയാകും.

ഒന്നിൽക്കൂടുതൽ സ്ഥാപനങ്ങളിൽ ഹാജരാകുന്നവർ നിർബന്ധമായും പ്രോക്സി ഫോം ഹാജരാക്കണം.

Content Highlights: Polytechnic admission 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented