മുഹമ്മദ് ഇഖ്ബാല്‍ സിലബസില്‍ വേണ്ട; നിര്‍ദേശവുമായി ഡല്‍ഹി സര്‍വകലാശാല


1 min read
Read later
Print
Share

ഡൽഹി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.യോഗേഷ് സിങ്‌ | Photo: @ncteDelhi

ന്യൂഡല്‍ഹി: എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രമടക്കമുള്ളവ പിന്‍വലിച്ചതിന് പിന്നാലെ സമാന നീക്കവുമായി ഡല്‍ഹി സര്‍വകലാശാലയും. കവി മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ച് പ്രതിപാദിക്കുന്ന പൊളിറ്റിക്കല്‍ സയന്‍സ് സിലബസിലെ അധ്യായമാണ് നീക്കം ചെയ്യാനൊരുങ്ങുന്നത്. ഇതുസംബന്ധിച്ച പ്രമേയം ഡല്‍ഹി സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ കഴിഞ്ഞദിവസം പാസാക്കി

ബി.എ ആറാം സെമസ്റ്ററില്‍ ഉള്‍പ്പെട്ട 'Modern Indian Political Thought' എന്ന അധ്യായത്തിലാണ് മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ച് പ്രതിപാദിക്കുന്നത്. 1877-ല്‍ അവിഭക്ത ഇന്ത്യയില്‍ ജനിച്ച മുഹമ്മദ് ഇഖ്ബാല്‍ ആണ് പ്രശസ്തമായ 'സാരെ ജഹാന്‍ സേ അച്ഛാ' എന്ന ഗാനം രചിച്ചത്. ഈ ഗാനമാണ് പാക്കിസ്താന്‍ പിറവിക്ക് വിത്ത് പാകിയതെന്നാണ് സര്‍വകലാശാല വാദിക്കുന്നത്.

ഇന്ത്യയെ തകര്‍ക്കാന്‍ അടിത്തറ പാകിയവര്‍ സിലബസില്‍ ഉണ്ടാകരുതെന്നാണ് പ്രമേയാവതരണത്തിന് ശേഷം വൈസ് ചാന്‍സലര്‍ പ്രൊഫ.യോഗേഷ് സിംഗ് പ്രസ്താവിച്ചത്. പകരം അംബേദ്കര്‍ അടക്കമുള്ളവരെ പഠിപ്പിക്കുന്നതില്‍ ഊന്നല്‍ നല്‍കണമെന്നും വൈസ് ചാന്‍സര്‍ നിര്‍ദേശം നല്‍കി. 'ഇന്ത്യ വിഭജിച്ച് പാകിസ്താന്‍ സ്ഥാപിക്കണമെന്ന ആശയം ആദ്യം ഉന്നയിച്ചത് ഇഖ്ബാലാണ്. ഇത്തരക്കാരെ പഠിപ്പിക്കുന്നതിന് പകരം നമ്മുടെ ദേശീയ നായകന്മാരെ പഠിക്കണം. ഇന്ത്യയെ തകര്‍ക്കാന്‍ അടിത്തറയിട്ടവര്‍ സിലബസില്‍ ഉണ്ടാകരുത്'; വൈസ് ചാന്‍സര്‍ പറഞ്ഞു

അക്കാദമിക് കൗണ്‍സില്‍ ഐകകണ്‌ഠ്യേനയാണ് പ്രമേയം പാസാക്കിയത്. പാഠഭാഗം നീക്കം ചെയ്യുന്നത് സംബന്ധിച്ച അന്തിമ തീരുമാനത്തിനായി എക്‌സിക്യൂട്ടീവ് കൗണ്‍സിലിനു മുന്നില്‍ വിഷയം അവതരിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വിസി അടക്കം അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ച സര്‍വകലാശാല സ്റ്റാന്‍ഡിങ് കമ്മറ്റിയുടേതാണ് നിര്‍ദേശം

പാര്‍ട്ടീഷന്‍ സ്റ്റഡീസ്, ഹിന്ദു സ്റ്റഡീസ്, ട്രൈബല്‍ സ്റ്റഡീസ് എന്നിവയ്ക്കായി പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശങ്ങളും കൗണ്‍സില്‍ അംഗീകരിച്ചു.പക്ഷേ, അഞ്ച് കൗണ്‍സില്‍ അംഗങ്ങള്‍ വിഭജന പഠന നിര്‍ദ്ദേശത്തെ എതിര്‍ത്തു. പഠനം 'ഭിന്നിപ്പിക്കല്‍' ആണെന്നും അംഗങ്ങള്‍ ആരോപിച്ചു. അക്കാദമിക്, എക്സിക്യൂട്ടീവ് കൗണ്‍സിലുകളുമായി ചര്‍ച്ച ചെയ്യാതെ കോളേജുകള്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ട ഡല്‍ഹി സര്‍വകലാശാല വിജ്ഞാപനത്തിനെതിരെയും അംഗങ്ങള്‍ പ്രതിഷേധിച്ചു.


Content Highlights: Poet Muhammad Iqbal, Saare Jahan Se Achha, Delhi University, Education news, political science

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
students

1 min

പൊതുപരീക്ഷകളിൽ സെമസ്റ്റർ രീതി, പഠനമാധ്യമം മലയാളം, ഇംഗ്ലീഷിന്‌ പ്രാധാന്യം: പാഠ്യപദ്ധതിരേഖ

Sep 22, 2023


MBBS

1 min

ഇന്ത്യന്‍ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ഇനി US, കാനഡ അടക്കം വിവിധ രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യാം

Sep 21, 2023


quiz me

3 min

ഇടുക്കിയില്‍ അറിവിന്റെ പോരാട്ടം | യെസ് ക്വിസ് മി

Sep 22, 2023


Most Commented