പ്ലസ്ടുക്കാര്‍ക്കിത് ഇരട്ടിപ്പഠനകാലം; പ്ലസ് വണ്‍ പരീക്ഷയെപ്പറ്റി ആശങ്കയുമേറെ


ഷിജു എസ്.നായര്‍

മുന്‍വര്‍ഷം പ്ലസ്ടു പരീക്ഷയ്ക്ക് മുന്നോടിയായി, കുട്ടികള്‍ക്ക് 30 മുതല്‍ 40 ദിവസംവരെ അധ്യാപകരുടെ അടുത്തെത്തി ഓണ്‍ലൈന്‍ പാഠഭാഗങ്ങളുടെ സംശയനിവാരണത്തിനും പഠനപ്രവര്‍ത്തനത്തിനും അവസരമുണ്ടായിരുന്നു

പ്രതീകാത്മക ചിത്രം | Photo: Mathrubhmi Archives

കോട്ടയം: ഇപ്പോള്‍ പ്ലസ്ടുവില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കിത് ഇരട്ടിപ്പഠനകാലം. രണ്ടാംവര്‍ഷത്തേത് പഠിക്കുന്നതിനൊപ്പം ആദ്യവര്‍ഷത്തെ ബാക്കിയായ സിലബസും പൂര്‍ത്തിയാക്കുകയാണ്.

സെപ്റ്റംബര്‍ ആദ്യവാരംമുതല്‍ പ്ലസ്‌വണ്‍ പരീക്ഷ പ്രഖ്യാപിച്ചിട്ടുമുണ്ട്. അതിന്റെ ക്ലാസുകളും ഇപ്പോള്‍ നടക്കുന്നു. പ്ലസ്‌വണ്‍, പ്ലസ്ടു ക്ലാസുകള്‍ ഒരുമിച്ച് കൊണ്ടുപോകേണ്ടിവരുന്നത് കുട്ടികളുടെ പഠനഭാരവും അധ്യാപകരുടെ ജോലിയും വര്‍ധിപ്പിക്കുന്നു.

മുന്‍വര്‍ഷം പ്ലസ്ടു പരീക്ഷയ്ക്ക് മുന്നോടിയായി, കുട്ടികള്‍ക്ക് 30 മുതല്‍ 40 ദിവസംവരെ അധ്യാപകരുടെ അടുത്തെത്തി ഓണ്‍ലൈന്‍ പാഠഭാഗങ്ങളുടെ സംശയനിവാരണത്തിനും പഠനപ്രവര്‍ത്തനത്തിനും അവസരമുണ്ടായിരുന്നു. അത് അവര്‍ക്ക് ആത്മവിശ്വാസവും പകര്‍ന്നു. നിശ്ചിതഭാഗം 'ഫോക്കസ് ഏരിയ' ആയി നല്‍കിയതും ഗുണകരമായി.

ആശങ്കകള്‍

* പ്ലസ്‌വണ്‍ പരീക്ഷയ്ക്ക് മുമ്പായി അധ്യാപകരുടെ അടുത്തെത്തി സംശയനിവാരണത്തിന് അവസരം ലഭിക്കുമോ?

* പ്ലസ്‌വണ്‍ പരീക്ഷയ്ക്ക് മുമ്പായി പൊതുപരീക്ഷയുടെ മാതൃകയില്‍ മോഡല്‍ പരീക്ഷ നടത്തുമോ? നാളുകളായി നോട്ടുബുക്കില്‍ എഴുതുന്നതുപോലും ഒഴിവാക്കിയ ഭൂരിഭാഗം കുട്ടികള്‍ക്കും എഴുത്തിലേക്ക് തിരിച്ചുവരുന്നതിന് മോഡല്‍ പരീക്ഷ കൂടിയേതീരൂ.

* ആകെമാര്‍ക്ക്, ലഭ്യമാകുന്ന ചോദ്യങ്ങളുടെ ആകെമാര്‍ക്ക്, ചോയ്‌സ് സംബന്ധമായ സാധ്യതകള്‍ ഇവയെല്ലാം പ്ലസ്ടു പരീക്ഷയുടെ മാതൃകയിലായിരിക്കുമോ.

* പ്ലസ്‌വണ്‍, പ്ലസ്ടു പാഠഭാഗങ്ങള്‍ ഒരുമിച്ച് കൊണ്ടുപോകുന്നതിന്റെ ആശയക്കുഴപ്പം പരിഹരിക്കണം. പ്ലസ്‌വണ്‍ പാഠഭാഗങ്ങളുടെ വിശകലനത്തിനായി പരീക്ഷയ്ക്കുമുമ്പായി നിശ്ചിതസമയം നീക്കിവെയ്ക്കണം.

Content Highlights: Plus two students under study pressure, confused about plus one exam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


kevin ford

2 min

ഒരു ലീവ് പോലും എടുക്കാതെ 27 വര്‍ഷം ജോലി;അച്ഛന്റെ ജീവിതം പങ്കുവെച്ച് മകള്‍ നേടിയത് രണ്ടു കോടി രൂപ

Jul 5, 2022

Most Commented