ഹയർസെക്കൻഡറി പരീക്ഷ; മിക്ക വിഷയങ്ങൾക്കും വിജയശതമാനം കുറഞ്ഞു


കോവിഡ് സാഹചര്യത്തിൽ സ്കൂളുകളിൽ പൂർണതോതിൽ നേരിട്ടുള്ള അധ്യയനം നടന്നിരുന്നില്ല.

പ്രതീകാത്മക ചിത്രം | ഫോട്ടോ:മധുരാജ്‌

തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷയിൽ മുൻവർഷത്തെ അപേക്ഷിച്ച് ഒട്ടുമിക്ക വിഷയങ്ങൾക്കും വിജയശതമാനം കാര്യമായി കുറഞ്ഞു. മൊത്തം വിജയശതമാനം കഴിഞ്ഞവർഷത്തെ 87.94 ശതമാനത്തിൽനിന്ന് 2018-ലേതിനു സമാനമായി 83.87 ശതമാനമായി കുറഞ്ഞു. 2019-ൽ 84.33, 2020-ൽ 85.13 ശതമാനവുമായിരുന്നു വിജയം.

കോവിഡ് സാഹചര്യത്തിൽ സ്കൂളുകളിൽ പൂർണതോതിൽ നേരിട്ടുള്ള അധ്യയനം നടന്നിരുന്നില്ല. പരീക്ഷയ്ക്ക് ഫോക്കസ് ഏരിയയും നോൺഫോക്കസ് ഏരിയയും തിരിച്ചുനൽകിയിരുന്നു. പാഠഭാഗത്തിലെ 60 ശതമാനമാണ് ഫോക്കസ് ഏരിയയായി നൽകിയത്. അതിൽനിന്ന് 70 ശതമാനം ചോദ്യങ്ങൾ വന്നു. നോൺഫോക്കസ് ഏരിയയിൽനിന്ന് 30 ശതമാനം ചോദ്യങ്ങളുമാണ് ഉൾപ്പെടുത്തിയിരുന്നത്.

ഇംഗ്ലീഷിന് 37,219 പേർക്ക് ഡി ഗ്രേഡും 65 പേർക്ക് ഇ ഗ്രേഡുമാണ് ലഭിച്ചത്. മലയാളത്തിന് ഇത് 5459-ഉം മുപ്പത്തേഴുമാണ്. ഫിസിക്സിന് 13,882 പേർക്കും കെമിസ്ട്രിക്ക് 19,705 പേർക്കും ഡി ഗ്രേഡ് ലഭിച്ചു. ഇക്കണോമിക്സിന് ഡി ഗ്രേഡ് ലഭിച്ചവർ 18,241 പേരാണ്. കണക്കിന് 19,874 പേർക്ക് ഡി ഗ്രേഡാണു ലഭിച്ചത്.

കെമിസ്ട്രിയിലെ ആശയക്കുഴപ്പം ഫലത്തെ ബാധിച്ചില്ല -മന്ത്രി വി. ശിവൻകുട്ടി

ഹയർസെക്കൻഡറി കെമിസ്ട്രി ചോദ്യക്കടലാസും ഉത്തരസൂചികയും സംബന്ധിച്ചുള്ള ആശയക്കുഴപ്പം ഫലത്തെ ബാധിച്ചില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി.

കെമിസ്ട്രിയിൽ ചില ചോദ്യങ്ങൾക്ക് ഒന്നിലേറെ ഉത്തരങ്ങൾ ഉണ്ടെന്നാരോപിച്ച് അധ്യാപകർ മൂല്യനിർണയം ബഹിഷ്കരിച്ചിരുന്നു. തുടർന്ന് പുതിയ ഉത്തരസൂചിക നൽകി ഉത്തരക്കടലാസുകൾ വീണ്ടും മൂല്യനിർണയം നടത്തി.

ബഹിഷ്കരണം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുകയാണെന്നും അതിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.

ചോദ്യക്കടലാസ് തയ്യാറാക്കിയ അധ്യാപകർക്കെതിരേ നടപടി ഇല്ലാത്തത് എന്താണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം മന്ത്രി നൽകിയില്ല.

Content Highlights: Plus two results 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented