പ്ലസ്ടുവിന്റെ ഓണപ്പരീക്ഷ ഓണം കഴിഞ്ഞ്‌ നടത്തുന്നത് ആലോചനയിൽ


Representative Image| Photo: Madhuraj

തൃശ്ശൂർ: ക്ലാസ്‌ നഷ്ടം മൂലം അധ്യയനം ഇഴയുന്നതിനാൽ പ്ലസ്ടുവിന്റെ ഓണപ്പരീക്ഷ ഓണം കഴിഞ്ഞ്‌ നടത്തുന്നത് ആലോചനയിൽ. പത്താം ക്ലാസ് വരെയുള്ള പരീക്ഷകൾ ഓണത്തിനുമുമ്പ് നടത്താനാണ് സാധ്യത. തീയതി അന്തിമമായി തീരുമാനിക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ല.

വിദ്യാഭ്യാസരംഗത്ത് കോവിഡ് ഉണ്ടാക്കിയ താളംതെറ്റിക്കലിന്റെ അവസാനത്തെ കണ്ണികളാണ് ഇപ്പോഴത്തെ പ്ലസ്ടു വിദ്യാർഥികൾ. കഴിഞ്ഞ മാർച്ചിൽ നടക്കേണ്ട പ്ലസ്‌വൺ പരീക്ഷകൾ ജൂണിൽ എഴുതേണ്ടി വന്നവരാണിവർ. പ്ലസ്ടുവിന്റെ സ്‌കീം ഓഫ് വർക്ക് ഇക്കൊല്ലത്തേത് പുറത്തിറക്കിയിട്ടില്ല. 2018-ലെ സ്‌കീം ഓഫ് വർക്കാണ് ഇപ്പോഴും നിലവിലുള്ളത്. ജൂൺ, ജൂലായ്‌, ഓഗസ്റ്റ് മാസങ്ങളിൽ പഠിപ്പിച്ചുതീരേണ്ട പാഠഭാഗങ്ങളുടെ വിവരങ്ങളാണിതിലുള്ളത്.

എന്നാൽ, ജൂണിൽ പ്ലസ്ടുവിന്റെ ഒരു പാഠവും പഠിപ്പിക്കാൻ കഴിഞ്ഞില്ല. ജൂലായ്‌ നാലിനാണ് ക്ലാസ് തുടങ്ങിയത്. ആറാംതീയതി മുതൽ പ്ലസ്‌വൺ പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണയം തുടങ്ങി. അധ്യാപകരിൽ നല്ലൊരു ശതമാനവും മൂല്യനിർണയ ക്യാമ്പുകളിലേക്ക് പോയപ്പോൾ അധ്യയനം അവതാളത്തിലായി.

മൂല്യനിർണയത്തിന് പോയ അധ്യാപകരുടെ പീരിയഡുകളിൽ, ക്യാമ്പിനു പോകാത്ത അധ്യാപകർ പഠിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് മിക്ക സ്‌കൂളുകളിലും നടപ്പായില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇപ്പോഴും മൂല്യനിർണയ ക്യാമ്പുകൾ നടന്നുവരുകയാണ്

Content Highlights: Plus two Onam Exam

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented