-
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റിലുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. പോര്‍ട്ടലില്‍ തിരക്കേറിയതാണ് സംവിധാനം തകരാറിലാകാന്‍ കാരണമായതെന്ന് മന്ത്രി അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ എട്ടോടെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചെങ്കിലും പോര്‍ട്ടല്‍ പണിമുടക്കിയതിനാല്‍ രാത്രിയിലും വിദ്യാര്‍ഥികള്‍ക്ക് അലോട്ട്മെന്റ് പരിശോധിക്കാനായിരുന്നില്ല. ട്രയല്‍ അലോട്ട്മെന്റ് പരിശോധിച്ച് എന്തെങ്കിലും തിരുത്തുണ്ടെങ്കില്‍ അവ പൂര്‍ത്തീകരിക്കാനും ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാനും ഞായറാഴ്ച വൈകീട്ട് അഞ്ചുവരെയാണ് സമയം.
എന്നാല്‍, പോര്‍ട്ടല്‍ പണിമുടക്കിയതിനാല്‍ മിക്കവര്‍ക്കും അലോട്ട്മെന്റ് പരിശോധിച്ച് ആവശ്യമായ തിരുത്തല്‍ വരുത്താന്‍ സാധിച്ചിട്ടില്ല. അര്‍ധരാത്രിയോട് കൂടിയാണ് പലര്‍ക്ക് അലോട്ട്മെന്റ് അറിയാന്‍ കഴിഞ്ഞത്. തിരുത്തലിനുള്ള സമയം ദീര്‍ഘിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
ട്രയല്‍ അലോട്ട്മെന്റ് തീയതി നീട്ടേണ്ടിവരില്ലെന്ന് മന്ത്രി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സുഗമമായാണ് ഇത്തവണ പ്ലസ് വണ്‍ പ്രവേശന നടപടിയെന്നും ഇപ്പോള്‍ സംഭവിച്ചത് സാങ്കേതിക തകരാര്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റ് മൂന്നിനാണ് ആദ്യ അലോട്ട്മെന്റ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..