പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അടുത്തയാഴ്ച: അപേക്ഷകള്‍ 72,666


കെ. ഷാജി

Representative Image| Photo: Madhuraj

ഹരിപ്പാട്: പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിച്ചത് 72,666 കുട്ടികൾ. ഇതിൽ 67,807 പേർ നേരത്തേയപേക്ഷിച്ചിട്ടും അലോട്മെന്റിൽ ഉൾപ്പെടാത്തതിനാൽ അപേക്ഷ പുതുക്കിയവരാണ്. 4,859 അപേക്ഷ പുതുതായി ലഭിച്ചു. അപേക്ഷ നൽകാനുള്ള സമയപരിധി ശനിയാഴ്ച വൈകീട്ട് അഞ്ചുവരെയായിരുന്നു. അടുത്തയാഴ്ച ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും.

അലോട്ട്‌മെന്റിനുള്ള മെറിറ്റ് സീറ്റുകൾ 50,816 ആണ്. അപേക്ഷകരുടെ എണ്ണം പരിഗണിക്കുമ്പോൾ 21,850 സീറ്റുകളുടെ കുറവ്. എന്നാൽ, മാനേജ്‌മെന്റ് ക്വാട്ട, അൺഎയ്ഡഡ് വിഭാഗങ്ങളിലായി 40,000 ത്തിൽ അധികം സീറ്റുകൾ മിച്ചമുണ്ട്.

പ്ലസ്‌വൺ പ്രവേശനം തുടങ്ങിയപ്പോഴുള്ള അപേക്ഷകരുടെ എണ്ണവും സീറ്റുകളുമായി വലിയവ്യത്യാസമാണുള്ളത്. സപ്ലിമെന്ററി ഘട്ടം എത്തിയപ്പോഴിതു വൻതോതിൽ കുറഞ്ഞു. അപേക്ഷകരിൽ ലക്ഷത്തിലധികംപേർ വൊക്കേഷണൽ ഹയർസെക്കൻഡറി, ഐ.ടി.ഐ., പോളിടെക്‌നിക് കോഴ്‌സുകളിൽ ചേർന്നതിനാലാണിത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അപേക്ഷകരുടെ എണ്ണവും മെറിറ്റ് സീറ്റുകളും തമ്മിൽ കാര്യമായ അന്തരമില്ല. പത്തനംതിട്ടയിൽ മെറിറ്റ് സീറ്റുകളേക്കാൾ കുറവാണ് അപേക്ഷകരുടെ എണ്ണം. മലപ്പുറത്ത് അപേക്ഷകർ 18,014 ആണ്. എന്നാൽ, മെറിറ്റ് സീറ്റുകൾ 6,812 മാത്രമാണുള്ളത്.

Content Highlights: Plus one Supplimentary allottment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented