പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കൊട്ടാരക്കര: പ്ലസ് വൺ പ്രവേശനത്തിന് സർക്കാർ-എയ്‌ഡഡ് സ്കൂളുകളിലെ മെറിറ്റ് സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട അലോട്മെന്റ് പൂർത്തിയായപ്പോൾ ഒഴിഞ്ഞുകിടക്കുന്നത് 43,528 സീറ്റുകൾ. ഈ സീറ്റുകളിലേക്കുള്ള സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷ ക്ഷണിച്ചു. ഇതുവരെ അപേക്ഷിക്കാത്തവർ, അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർ, സേ പരീക്ഷ വിജയിച്ചവർ, അപേക്ഷയിൽ തെറ്റുസംഭവിച്ചതിനാൽ പ്രവേശനം ലഭിക്കാത്തവർ എന്നിവർക്കു മാത്രമേ അപേക്ഷിക്കാനാവൂ.
സയൻസ് കോമ്പിനേഷന് 21,541-ഉം കൊമേഴ്സിന് 12,468-ഉം ഹ്യൂമാനിറ്റീസിന് 9339-ഉം ഒഴിവുകളാണുള്ളത്. ആദ്യഘട്ട അലോട്മെന്റിൽ ഉൾപ്പെട്ടിട്ടും ഇഷ്ടവിഷയങ്ങൾ ലഭിക്കാതെ കിട്ടിയ വിഷയങ്ങളിൽ ചേർന്ന കുട്ടികൾ സപ്ലിമെന്ററി പ്രവേശനത്തിൽ ഉൾപ്പെടില്ല.
പ്രവേശനം കിട്ടാതെ പുറത്തുനിൽക്കുന്നവരെക്കാൾ മാർക്കുള്ളവരായിരുന്നിട്ടും ഇവർക്ക് മാറ്റം അനുവദിക്കാത്തത് മെറിറ്റ് അട്ടിമറിക്കുന്നതിനു സമമാണെന്ന് പരാതിയുണ്ട്
സീറ്റൊഴിവുകൾ
തിരുവനന്തപുരം-2391, കൊല്ലം-2662, പത്തനംതിട്ട-2783, കോട്ടയം-3270, ഇടുക്കി-1979, ആലപ്പുഴ-2968, എറണാകുളം-4074, തൃശ്ശൂർ-4100, പാലക്കാട്-3068, മലപ്പുറം-5318, കോഴിക്കോട്-4511, വയനാട്-1219, കാസർകോട് 1679.
Content Highlights: plus one supplementary allotment for 43528 seats
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..