പ്രതീകാത്മകചിത്രം
പ്ലസ്‌വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ബുധനാഴ്ച പ്രസിദ്ധീകരിക്കും. 23-ന് രാവിലെ ഒമ്പതുമുതൽ ഒക്ടോബർ ഒന്നുവരെ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. അലോട്മെന്റ് വിവരങ്ങൾ www.admission.dge.kerala.gov.in ൽ ലഭിക്കും. കോവിഡ് മാനദണ്ഡം പാലിക്കുന്നതിനൊപ്പം 15 മിനിറ്റ് ഇടവേള അനുവദിച്ചാണ് വിദ്യാർഥികൾക്ക് പ്രവേശനംസമയം അനുവദിച്ചിട്ടുള്ളത്.
ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവർ ഫീസടച്ച് സ്ഥിരപ്രവേശനമാണ് നേടേണ്ടത്. മറ്റ് ഓപ്ഷനുകൾ ലഭിക്കുന്നവർക്ക് താത്‌കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്‌കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ ഏതാനും ഉയർന്ന ഓപ്ഷനുകൾ റാദ്ദാക്കാനും സൗകര്യമുണ്ട്.
അലോട്ട്മെന്റ് ലഭിച്ചിട്ടും താത്‌കാലിക പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. അനുവദിക്കപ്പെട്ട സമയത്ത് പ്രവേശനത്തിന് ഹാജരാകാൻ പറ്റാത്തവർക്ക് സ്കൂൾ പ്രിൻസിപ്പൽ അനുവദിക്കുന്ന മറ്റൊരുസമയത്ത് പ്രവേശനംനേടാം. വിടുതൽ, സ്വഭാവ സർട്ടിഫിക്കറ്റുകളുടെ അസൽ നിർബന്ധമായി ഹാജരാക്കണം.
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് രണ്ടാമത്തെ അലോട്ട്മെന്റിനുശേഷം സപ്ലിമെന്ററി അലോട്‌മെന്റിനായി പുതിയ അപേക്ഷ സമർപ്പിക്കാം.
കൺടെയ്ൻമെന്റ് സോണിലുള്ളവർക്ക് ഓൺലൈനായി പ്രവേശനം
ക്രിട്ടിക്കൽ കൺടെയ്ൻമെന്റ് സോണിലുള്ളവർക്കും കോവിഡ് നിരീക്ഷണത്തിലുള്ളവർക്കും ഓൺലൈനായി പ്രവേശനം നേടാം. ഓരോ അലോട്ട്മെന്റിന്റെയും അവസാന ദിവസംവരെ സ്‌കൂളിൽ നേരിട്ട് ഹാജരാകാൻ സാധിക്കാത്തവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം.
Content Highlights: Plus One First Allotment 2021
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..