പ്ലസ് വണ്‍ പ്രവേശനം: ചെറിയ തെറ്റുകളുടെ പേരില്‍ അപേക്ഷകള്‍ നിരസിക്കുന്നു


എല്ലാവര്‍ഷവും സ്‌കൂള്‍തലത്തില്‍ പരിശോധന നടത്തി തെറ്റുകള്‍ തിരുത്താറുണ്ടായിരുന്നു. ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണമായതിനാല്‍ ഇക്കുറി ആ സൗകര്യമുണ്ടായില്ല

കോഴിക്കോട്: പ്ലസ് വണ്‍ ഏകജാലകപ്രവേശനത്തില്‍ ചെറിയ തെറ്റുകളുടെ പേരില്‍ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ നിരസിക്കപ്പെടുന്നു. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി എസ്.എസ്.എല്‍.സി. വിജയിച്ച വിദ്യാര്‍ഥികള്‍ക്കാണ് ഈ അവസ്ഥ. ശനിയാഴ്ചയാണ് മുഖ്യ അലോട്ട്മെന്റ് ഘട്ടത്തിലെ പ്രവേശനനടപടികള്‍ പൂര്‍ത്തിയാകുന്നത്.

ഏകജാലകപ്രവേശനം തുടങ്ങിയശേഷം ഇതാദ്യമായാണ് വിദ്യാര്‍ഥികള്‍ നേരിട്ട് ഓണ്‍ലൈന്‍അപേക്ഷ സമര്‍പ്പിച്ചത്. എല്ലാവര്‍ഷവും സ്‌കൂള്‍തലത്തില്‍ പരിശോധന നടത്തി തെറ്റുകള്‍ തിരുത്താറുണ്ടായിരുന്നു. ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണമായതിനാല്‍ ഇക്കുറി ആ സൗകര്യമുണ്ടായില്ല. അതാണ് തെറ്റുകളുണ്ടാകുന്നതിലേക്കു നയിച്ചത്.

ജാതിപോലെയുള്ള കോളങ്ങള്‍ പൂരിപ്പിക്കുന്നതിലെ പിശകാണ് കുറേപേര്‍ പുറത്താവുന്നതില്‍ കലാശിച്ചത്. ഇനി സപ്ലിമെന്ററി അലോട്ട്മെന്റിന്റെ സമയത്തുമാത്രമേ ഈ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാകൂ. മികച്ച മാര്‍ക്കുണ്ടായിട്ടും ഇഷ്ടപ്പെട്ട വിഷയവും സ്‌കൂളും നഷ്ടപ്പെടുന്ന സ്ഥിതിയാണ്. ഇതുമൂലം മാനസികസംഘര്‍ഷത്തിലാണ് വിദ്യാര്‍ഥികള്‍.

പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അതതുദിവസംതന്നെ ഓണ്‍ലൈനായി രേഖപ്പെടുത്തണമെന്ന നിര്‍ബന്ധവും തെറ്റുകള്‍ക്കിടയാക്കുന്നതായി ആക്ഷേപമുണ്ട്. മുഖ്യ അലോട്ട്മെന്റിലെ പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആറുദിവസമുണ്ടായിട്ടും തിരുത്തലുകള്‍ വരുത്താന്‍ കഴിയാത്തത് പ്രയാസമുണ്ടാക്കുന്നുവെന്നാണ് അധ്യാപകര്‍ പറയുന്നത്.

വിദ്യാര്‍ഥികളുടെ വിവരം ഒരുതവണ രേഖപ്പെടുത്തിയാലും അന്തിമമായി ഉറപ്പാക്കുന്നതിനുമുമ്പ് മാറ്റങ്ങള്‍ വരുത്താനുള്ള സൗകര്യം മുന്‍വര്‍ഷങ്ങളില്‍ നല്‍കിയിരുന്നു. താത്കാലികപ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് പ്രവേശന തീയതികള്‍ അവസാനിക്കുന്നതിനുമുമ്പ് പ്രവേശനം സ്ഥിരപ്പെടുത്തുന്നതിനും തിരിച്ചും അവസരമുണ്ടായിരുന്നു. അഡ്മിഷന്‍ നമ്പര്‍, ഉപഭാഷ എന്നിവയില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ക്കും അവസരം നല്‍കിയിരുന്നു. അത് ഇക്കുറി എടുത്തുകളഞ്ഞത് വിദ്യാര്‍ഥികളെയും അധ്യാപകരെയും ഒരുപോലെ വലയ്ക്കുന്നു.

തിരുത്തലുകള്‍ക്ക് വിദ്യാര്‍ഥികളുടെ മുഴുവന്‍ വിവരങ്ങളും പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തി ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിലേക്ക് അയക്കണമെന്നാണ് നിബന്ധന. കോവിഡ് പശ്ചാത്തലത്തില്‍ തപാല്‍സേവനങ്ങള്‍ ഏറെ വൈകുന്നതിനാല്‍ ഇത് വിദ്യാര്‍ഥികളുടെ പ്രവേശനത്തെ ബാധിക്കും.

തിരുത്തല്‍ സൗകര്യം വേണ്ടെന്നുവെച്ചത് ദുരുപയോഗിക്കും എന്നതിനാല്‍

വിദ്യാര്‍ഥികളുടെ പ്രവേശനവിവരങ്ങള്‍ ഒരിക്കല്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ വീണ്ടും തിരുത്താന്‍ അവസരം നല്‍കിയാല്‍ ദുരുപയോഗിക്കും. അതിനാലാണ് ഇക്കുറി അത് ഒഴിവാക്കിയത്. തെറ്റുതിരുത്താനുണ്ടെങ്കില്‍ അത് ഐ.സി.ടി. സെല്ലിലേക്ക് ഇ-മെയില്‍ ചെയ്താല്‍ മതി.തെറ്റായ വിവരം നല്‍കിയതിന്റെ പേരില്‍ പ്രവേശനം നിരസിക്കപ്പെട്ട കുട്ടികള്‍ക്കെല്ലാം സപ്ലിമെന്ററി ഘട്ടത്തില്‍ അവസരമുണ്ട്.

- ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ്

Content Highlights: Plus One applications rejecting for minor mistakes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


Roshy augustine

1 min

കുപ്പിവെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവര്‍ക്ക് ഇതൊക്കെ വലിയ വര്‍ധനയോ?, ആരും പരാതിപ്പെട്ടില്ല- മന്ത്രി

Feb 6, 2023

Most Commented