പ്ലസ്‌വണ്‍ അപേക്ഷ 24 മുതല്‍ തുടങ്ങിയേക്കും


1 min read
Read later
Print
Share

തിങ്കളാഴ്ച മുതല്‍ അപേക്ഷ സ്വീകരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സംവരണം സംബന്ധിച്ച മാറ്റങ്ങള്‍ പ്രോസ്‌പെക്ടസില്‍ വരുത്തേണ്ടതിനാലാണ് തീയതി നീട്ടിയത്

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ സ്വീകരണം 24നു തുടങ്ങിയേക്കും. സെപ്റ്റംബര്‍ മൂന്നുവരെ അപേക്ഷ നല്‍കാം. പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസ് ചൊവ്വാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതോടെയാകും അപേക്ഷാ സമര്‍പ്പണത്തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുക.

തിങ്കളാഴ്ച മുതല്‍ അപേക്ഷ സ്വീകരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സംവരണം സംബന്ധിച്ച മാറ്റങ്ങള്‍ പ്രോസ്‌പെക്ടസില്‍ വരുത്തേണ്ടതിനാലാണ് തീയതി നീട്ടിയത്. പിന്നാക്ക/ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടാത്ത മാനേജ്‌മെന്റുകള്‍ക്കു കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളില്‍ മാനേജ്‌മെന്റ് ക്വാട്ടാ സീറ്റുകള്‍ 20 ശതമാനമാക്കിയും കമ്യൂണിറ്റി ക്വാട്ട പത്തുശതമാനമാക്കിയും പ്രോസ്‌പെക്ടസ് ഭേദഗതിചെയ്യും.

അപേക്ഷാ സമര്‍പ്പണത്തിന് വിദ്യാര്‍ഥികളെ സഹായിക്കാന്‍ സ്‌കൂളുകളില്‍ ഹെല്‍പ് ഡെസ്‌കുകളും സ്ഥാപിക്കും. ഇതിനായി ഓണാവധിക്കുശേഷം അധ്യാപകരെ നിയോഗിക്കും.

Content Highlights: Plus one application process will start from August 24

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
DRDO HQ

1 min

ഡി.ആർ.ഡി.ഒ. മത്സരം: ഡെയർ ടു ഡ്രീം 4.0: വ്യക്തികൾക്കും സ്റ്റാർട്ടപ്പുകൾക്കും പങ്കെടുക്കാം

Feb 23, 2023


speak for India

1 min

കോളേജ് ഹോസ്റ്റലുകൾക്ക് സമയപരിധി ആവശ്യമാണോ? വാദപ്രതിവാദങ്ങളിൽ മിന്നി ‘സ്‌പീക്ക് ഫോർ ഇന്ത്യ’

Jan 18, 2023


ASAP Kerala conducts online webinar and other courses

1 min

അസാപ് കേരള കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്‌സ്

Jan 17, 2023

Most Commented