പ്ലസ്‌വൺ പ്രവേശനം: രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രവേശനം ഇന്നും നാളെയും


പ്രതീകാത്മക ചിത്രം | ഫോട്ടോ:മധുരാജ്‌

ഹരിപ്പാട്: പ്ലസ്‌വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർക്ക്‌ തിങ്കളാഴ്ച 10-നും ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനുമിടയിൽ സ്കൂളിൽ ചേരാം. ഇതോടെ ഇത്തവണത്തെ പ്ലസ്‌വൺ പ്രവേശനവുമായി ബന്ധപ്പെട്ട അലോട്മെന്റ് പൂർത്തിയായി.

ഏകജാലകം വഴി മെറിറ്റിലും കായികമികവ് അടിസ്ഥാനമാക്കിയും പ്രവേശനം ലഭിച്ചവർക്ക് ആവശ്യമെങ്കിൽ സംസ്ഥാനത്തെ ഏതു സ്കൂളിലേക്കും വിഷയത്തിലേക്കും മാറാനുള്ള അവസരം നൽകും. ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഇതിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങും. പിന്നീട് മിച്ചമുള്ള സീറ്റുകളിലേക്ക്‌ തത്സമയ പ്രവേശനം നടക്കും.

രണ്ടാം സപ്ലിമെന്ററി അലോട്മെന്റിന് 16,067 അപേക്ഷകളാണു ലഭിച്ചത്. ഇതിൽ 15,571 അപേക്ഷകൾ പരിഗണിച്ചപ്പോൾ അലോട്മെന്റ് ലഭിച്ചത്‌ 6495 പേർക്കു മാത്രം. ഇപ്പോഴത്തെ അലോട്മെന്റിന് 22,928 സീറ്റാണുണ്ടായിരുന്നത്. ഇനിയും 16,433 സീറ്റ് ബാക്കിയാണ്.

Content Highlights: plus one admission second supplimentary allottment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented