പ്രതീകാത്മക ചിത്രം | ഫോട്ടോ:പ്രദീപ് എൻ.എം | മാതൃഭൂമി
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ജൂൺ ഒമ്പതുവരെ. രണ്ടിനാണ് ഓൺലൈൻ അപേക്ഷസമർപ്പണം തുടങ്ങുക. 13-ന് ട്രയൽ അലോട്‌മെന്റും 19-ന് ആദ്യ അലോട്‌മെന്റും നടക്കും. മുഖ്യ അലോട്‌മെന്റ് ജൂലായ് ഒന്നിന് അവസാനിപ്പിച്ച് ജൂലായ് അഞ്ചിന് ക്ലാസ് തുടങ്ങും. പ്രവേശനനടപടികൾ സംബന്ധിച്ച പ്രോസ്പെക്ടസ് ഹയർസെക്കൻഡറി ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചു.
അപേക്ഷ നൽകുന്നതിന് പത്താംതരം പഠിച്ച സ്കൂളിലെയോ, തൊട്ടടുത്ത സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെയോ കംപ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. പ്രവേശനനടപടികൾ പൂർത്തിയാകുന്നതുവരെ ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കും.
www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിൽ കാൻഡിഡേറ്റ് ലോഗിൻ എന്ന ലിങ്കിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടതും തുടർനടപടികൾ സ്വീകരിക്കേണ്ടതും. കാൻഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഓൺലൈൻ വഴി വിദ്യാർഥികൾക്ക് സ്വന്തമായും അപേക്ഷ സമർപ്പിക്കാം.
എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളിലെ പ്രവേശനം അതത് മാനേജ്‌മെന്റുകളാണ് നടത്തുന്നത്. 20 ശതമാനം സീറ്റുകളാണ് മാനേജ്‌മെന്റ് ക്വാട്ടയിലുള്ളത്. മാനേജ്‌മെന്റ്, കമ്യൂണിറ്റി, അൺ എയ്ഡഡ് ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ അതത് സ്കൂളിൽനിന്ന് ലഭിക്കുന്ന പ്രത്യേക അപേക്ഷ പൂരിപ്പിച്ച് നൽകണം.
മറ്റ് ബോർഡുകളിൽനിന്ന് യോഗ്യത നേടിയിട്ടുള്ളവർ മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സി.ബി.എസ്.ഇ.യുടെ സ്‌കൂൾതല പരീക്ഷയിൽ യോഗ്യത നേടിയവരെ മുഖ്യ അലോട്‌മെന്റിനുശേഷമുള്ള ഒഴിവുകളിലാണ് പരിഗണിക്കുക. സി.ബി.എസ്.ഇ. മാത്തമാറ്റിക്സ്-സ്റ്റാൻഡേഡ് വിജയിച്ചിട്ടുള്ളവർക്കു മാത്രമേ ഹയർസെക്കൻഡറി മാത്തമാറ്റിക്സ് കോമ്പിനേഷൻ ഓപ്ഷനായി തിരഞ്ഞെടുക്കാനാവൂ.
Content Highlights: Plus One Admission: Application till 9th June
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..