വി. ശിവൻകുട്ടി | Photo: Mathrubhumi
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് ഏകജാലകം വഴി
ജൂണ്‍ 2 മുതല്‍ 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്ലസ് ടു ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്
ജൂണ്‍ 13 നാണ് ട്രയല്‍ അലോട്ട്‌മെന്റ്. ജൂണ്‍ 19ന് ആദ്യ അലോട്ട്‌മെന്റും മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ജൂലൈ ഒന്നിനും നടക്കും. മുഖ്യഘട്ടത്തിലുള്‍പ്പെട്ട മൂന്ന് അലോട്ട്‌മെന്റിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനമുറപ്പാക്കി ജൂലൈ അഞ്ചിന് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
മുഖ്യഘട്ടത്തിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിലൂടെ ബാക്കി സീറ്റുകള്‍ നികത്തി ഓഗസ്റ്റ് നാലിനായിരിക്കും പ്രവേശന നടപടികള്‍ അവസാനിപ്പിക്കുക
Content Highlights: plus one admission 2023; trial allotment will be June 3rd
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..