പ്ലസ് വൺ: പ്രവേശനം ലഭിക്കാത്തവർക്ക് രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ്‌, പുതിയ അപേക്ഷകളും സ്വീകരിക്കും


പ്രതീകാത്മക ചിത്രം | Photo: Mathrubhmi Archives

ഹരിപ്പാട്: പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനുള്ള അപേക്ഷകൾ വ്യാഴാഴ്ച രാവിലെ 10 മുതൽ ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ് സൈറ്റിൽ (https://hscap.kerala.gov.in) സമർപ്പിക്കാം. നേരത്തേ അപേക്ഷിച്ചിട്ടും മുഖ്യ അലോട്മെന്റിലോ ആദ്യ സപ്ലിമെന്ററി അലോട്മെന്റിലോ ഉൾപ്പെടാത്തവർക്ക് പുതിയ ഓപ്ഷനുകൾ ചേർത്ത് അപേക്ഷ പുതുക്കാം. ഇതുവരെയും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്ക് പുതുതായി അപേക്ഷിക്കാം. പതിനെണ്ണായിരത്തോളം സീറ്റുകളാണ് ഈ അലോട്മെന്റിനായുള്ളത്.

ഏകജാലകംവഴിയുള്ള മെറിറ്റ് ക്വാട്ടയിലോ മാനേജ്‌മെന്റ് ക്വാട്ട, കമ്യൂണിറ്റി മെറിറ്റ്, അൺ എയ്ഡഡ് തുടങ്ങി ഏതെങ്കിലും വിഭാഗത്തിൽ നിലവിൽ പ്രവേശനം ലഭിച്ചിട്ടുള്ളവർക്ക് സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷിക്കാനാകില്ല. അലോട്മെന്റ് ലഭിച്ചെങ്കിലും സ്കൂളിൽ ചേരാത്തവർ, പ്രവേശനം നേടിയശേഷം ടി.സി. വാങ്ങിയവർ എന്നിവർക്കും ഇപ്പോൾ അപേക്ഷിക്കാൻ അനുമതിയില്ല. സ്കൂളുകളുകളിൽ മിച്ചമുള്ള സീറ്റുകളുടെ വിശദാംശങ്ങൾ വെബ് സൈറ്റിലുണ്ട്. അതു പരിശോധിച്ചുവേണം ഓപ്ഷൻ നൽകാൻ. സീറ്റൊഴിവില്ലാത്ത സ്കൂളിലേക്ക് അപേക്ഷ സ്വീകരിക്കില്ല.

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകിയിപ്പോഴുണ്ടായ പിഴവുനിമിത്തം ആയിരത്തോളം വിദ്യാർഥികളുടെ അലോട്മെന്റ് റദ്ദാക്കിയിരുന്നു. ഇവർക്ക് സ്കൂളുകളിൽ ചേരാൻ കഴിഞ്ഞിരുന്നില്ല. അപേക്ഷയിലെ പിഴവുകൾ തിരുത്താൻ ട്രയൽ അലോട്മെന്റിനുശേഷം നാലുദിവസം അനുവദിച്ചിരുന്നു. ഈ അവസരം പ്രയോജനപ്പെടുത്താതിരുന്നവർക്കാണ് സ്കൂളിൽ ചേരാൻകഴിയാതെ വന്നത്. ഇങ്ങനെയുള്ളവർക്കു രണ്ടാം സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷിക്കാം. ആദ്യം അപേക്ഷയിലെ പിഴവുകൾ തിരുത്തണം. തുടർന്നുവേണം ഓപ്ഷനുകൾ നൽകാൻ.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ രണ്ടാം സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷകരുടെ എണ്ണത്തിനടുത്ത് മെറിറ്റ് സീറ്റുകൾ അവശേഷിക്കുന്നുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മെറിറ്റ് സീറ്റുകളെക്കാൾ കുറച്ച് അപേക്ഷകർ മാത്രമാണു പ്രവേശനം കാത്തിരിക്കുന്നത്. വടക്കൻ ജില്ലകളിലാണു കൂടുതൽ അപേക്ഷകരുള്ളത്. രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം പൂർത്തിയായശേഷം ഈമാസംതന്നെ പ്രവേശന നടപടികൾ പൂർത്തിയാക്കാനാണ് ഹയർസെക്കൻഡറി വകുപ്പ് ആലോചിക്കുന്നത്. അതിനുമുമ്പ് നിലവിൽ പ്രവേശനം ലഭിച്ചവർക്ക് സംസ്ഥാനതലത്തിൽ സ്കൂളും വിഷയവും മാറാനുള്ള അവസരം നൽകും.

Content Highlights: plus one admission 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented