മെറിറ്റിൽ മിച്ചമുള്ളത് 32,469 സീറ്റ്; ആദ്യദിനം പ്ലസ്‍വൺ ക്ലാസിലെത്തിയത് 3.16 ലക്ഷം കുട്ടികൾ


ഇതുവരെ പ്രവേശനം ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്മെന്റിൽ പരിഗണിക്കപ്പെടുന്നതിന് അപേക്ഷ പുതുക്കണം.

പ്ലസ്‌ വൺ പ്രവേശനം നടക്കുന്ന തിരുവനന്തപുരം മണക്കാട്‌ ഗേൾസ്‌ എച്ച്.എസ്.എസിൽ എത്തിയ മന്ത്രി വി. ശിവൻകുട്ടി പ്രവേശനത്തിനെത്തിയ വിദ്യാർത്ഥിനിയോട്‌ സൗഹൃദ സംഭാഷണത്തിൽ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

ഹരിപ്പാട്: സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകൾ വ്യാഴാഴ്ച തുടങ്ങിയപ്പോൾ ഹാജരായത് 3,16,687 കുട്ടികൾ. ഏകജാലകംവഴി പ്ലസ്‍വൺ പ്രവേശനം തുടങ്ങിയതിനുശേഷം ആദ്യമായാണു മൂന്നുലക്ഷത്തിലധികം കുട്ടികളുമായി ക്ലാസ് തുടങ്ങുന്നത്. മുഖ്യ അലോട്മെന്റിൽത്തന്നെ 20 ശതമാനം സീറ്റ് വർധനയും അധികബാച്ചുകളും അനുവദിച്ചതും മൂന്നുപ്രാവശ്യം അലോട്മെന്റ് നടത്തിയതുമാണ് ഈ നേട്ടത്തിനു വഴിയൊരുക്കിയത്.

2,59,715 കുട്ടികൾക്ക് മെറിറ്റിൽ പ്രവേശനം ലഭിച്ചു. കായികമികവിന്റെ അടിസ്ഥാനത്തിൽ 2,127 പേർ ചേർന്നു. കമ്യൂണിറ്റി മെറിറ്റിൽ 19,453 പേർക്കും മാനേജ്‌മെന്റ് ക്വാട്ടയിൽ 22,120 പേർക്കും പ്രവേശനം ലഭിച്ചു. അൺ എയ്ഡഡ് ബാച്ചുകളിൽ പ്രവേശനം നേടിയത് 13,272 കുട്ടികളാണ്.

മുഖ്യ അലോട്മെന്റുകൾക്കുശേഷം മെറിറ്റിൽ മിച്ചമുള്ളത് 32,469 സീറ്റുകളാണ്. ഈ സീറ്റുകളും കമ്യൂണിറ്റി മെറിറ്റിൽ മിച്ചംവരുന്ന സീറ്റുകളും ചേർത്താണ് സപ്ലിമെന്ററി അലോട്മെന്റ്. 31-നു മുമ്പ് കമ്യൂണിറ്റി മെറിറ്റ് പ്രവേശനം പൂർത്തിയാക്കാനാണ് ഹയർസെക്കൻഡറി വകുപ്പ് എയ്ഡഡ് സ്കൂളുകൾക്കു നിർദേശം നൽകിയിരിക്കുന്നത്.

സപ്ലിമെന്ററി അലോട്മെന്റിലേക്കായി ഓരോ സ്കൂളിലും മിച്ചമുള്ള സീറ്റുകളുടെ പട്ടികയും അപേക്ഷയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും 31-നു ഹയർസെക്കൻഡറി വകുപ്പിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇതുവരെ പ്രവേശനം ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്മെന്റിൽ പരിഗണിക്കപ്പെടുന്നതിന് അപേക്ഷ പുതുക്കണം.

സ്കൂളുകളിലെ സീറ്റുലഭ്യത പരിശോധിച്ച് ഉറപ്പാക്കിവേണം പുതുക്കാൻ. നേരത്തേ അപേക്ഷിക്കാത്തവർക്ക് സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ നൽകാനും കഴിയും. സേ പരീക്ഷ ജയിച്ചവർക്കും സി.ബി.എസ്.ഇ. കംപാർട്ട്‌മെന്റ് പരീക്ഷയിലൂടെ ഉപരിപഠനത്തിനു യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. സെപ്റ്റംബർ രണ്ടാം ആഴ്ചയിലാണ് സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിക്കുക.

Content Highlights: plus one admission 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented