പ്ലസ് വണ്‍ പ്രവേശനം: അണ്‍ എയ്ഡഡ് സ്‌കൂളിലും മെറിറ്റും സംവരണവും ഏര്‍പ്പെടുത്തും 


കെ. ഷാജി

-

ഹരിപ്പാട്: അണ്‍ എയ്ഡഡ് സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലെ അണ്‍ എയ്ഡഡ് വിഭാഗത്തിലുമുള്ള പ്ലസ് വണ്‍ സീറ്റുകളിലും സംവരണവും മെറിറ്റും ഏര്‍പ്പെടുത്തി. 40 ശതമാനം സീറ്റുകള്‍ മെറിറ്റിലും 12 ശതമാനം പട്ടികജാതിവിഭാഗത്തിലെ അപേക്ഷകര്‍ക്കും എട്ടുശതമാനം സീറ്റുകള്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും സംവരണം ചെയ്യും. അവശേഷിക്കുന്ന 40 ശതമാനം സീറ്റുകളില്‍ മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനം നല്‍കാം.

പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് നീക്കിവെക്കുന്ന സീറ്റുകളില്‍ അപേക്ഷകരില്ലെങ്കില്‍ പൊതുവിഭാഗത്തിലേക്കുമാറ്റി മെറിറ്റില്‍ പ്രവേശനം നല്‍കാം. സ്‌കൂള്‍തലത്തില്‍ തയ്യാറാക്കുന്ന റാങ്കുപട്ടിക ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസില്‍ നിര്‍ദേശിച്ചിരിക്കുന്ന തീയതികളില്‍മാത്രമേ പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂ. ഓരോ അപേക്ഷകനും ലഭിച്ച ഗ്രേഡ് പോയന്റുകള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങളെല്ലാം പ്രസിദ്ധപ്പെടുത്തുകയും വേണം.

അണ്‍ എയ്ഡഡ് ക്വാട്ടയിലെ പ്രവേശനത്തിന്റെ മുഖ്യഘട്ടം ഓഗസ്റ്റ് നാലിനു തുടങ്ങി 16-ന് പൂര്‍ത്തിയാക്കാനാണ് ഹയര്‍സെക്കന്‍ഡറി വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷംവരെ ഇത്തരം ബാച്ചുകളിലെ മുഴുവന്‍ സീറ്റുകളിലും മാനേജ്മെന്റുകള്‍ സ്വന്തം നിലയിലാണ് പ്രവേശനം നടത്തിയിരുന്നത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ മെറിറ്റും സംവരണവുമാണ് പ്രവേശനത്തിന് മാനദണ്ഡം. എന്നാല്‍, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും എയ്ഡഡ് സ്‌കൂളുകളിലെ അണ്‍ എയ്ഡഡ് വിഭാഗത്തിലും ഇത് ബാധകമല്ലായിരുന്നു.

മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശനപരീക്ഷയ്ക്കുള്ള പരിശീലനം നല്‍കുന്ന ചില സ്ഥാപനങ്ങള്‍ ഇത്തരം ബാച്ചുകള്‍ സ്വന്തംനിലയില്‍ ഏറ്റെടുത്തും നടത്തുന്നുണ്ട്. ചില സ്‌കൂളുകളില്‍ ലക്ഷങ്ങള്‍ വാങ്ങിയാണ് പ്രവേശനം നല്‍കിയിരുന്നത്. ഹയര്‍സെക്കന്‍ഡറി വകുപ്പിന് ഇതുസംബന്ധിച്ച് ലഭിച്ച പരാതികളെത്തുടര്‍ന്ന് രണ്ടുവര്‍ഷംമുമ്പ് സംസ്ഥാനവ്യാപകമായി അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പരിശോധന നടത്തിയിരുന്നു. അപാകം കണ്ടെത്തിയെങ്കിലും നടപടിയുണ്ടായില്ല.

ഏകജാലകംവഴി ഹയര്‍സെക്കന്‍ഡറി പ്രവേശനം തുടങ്ങിയപ്പോള്‍മുതല്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ പ്രവേശനത്തിന് നിയന്ത്രണം വേണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഹയര്‍സെക്കന്‍ഡറി വകുപ്പ് നാലുവര്‍ഷംമുമ്പ് ശുപാര്‍ശ നല്‍കിയെങ്കിലും ഇപ്പോഴാണ് തീരുമാനമായത്.

Content Highlights: plus one admission 2022

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022

Most Commented