പ്ലാന്റ്‌ ഹെൽത്ത് മാനേജ്മെന്റിൽ ഡിപ്ലോമ, പി.ജി. ഡിപ്ലോമ


Representative image

കേന്ദ്ര കാർഷിക, കർഷകക്ഷേമ മന്ത്രാലയത്തിന്റെ കാർഷിക, സഹകരണ, കർഷകക്ഷേമ വകുപ്പ് സ്ഥാപനമായ ഹൈദരാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ഹെൽത്ത് മാനേജ്മെന്റ് (എൻ.ഐ.പി.എച്ച്.എം.), ഡിപ്ലോമ/പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പരിസ്ഥിതിക്കനുസൃതമായി നിലനിർത്താവുന്ന പ്ലാന്റ് ഹെൽത്ത്, ബയോസെക്യൂരിറ്റി മാനേജ്മെന്റ് എന്നിവ രാജ്യത്തും അയൽപ്രദേശങ്ങളിലും വളർത്തിയെടുക്കാൻ പ്രാപ്തരായ അഗ്രിക്കൾച്ചറൽ പ്രൊഫഷണലുകളെ രൂപപ്പെടുത്താൻ പ്രോഗ്രാമുകൾ ലക്ഷ്യമിടുന്നു. ഒരുവർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ പ്ലാന്റ് ഹെൽത്ത് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് ബി.എസ്‌സി. (അഗ്രിക്കൾച്ചർ/ ഹോർട്ടിക്കൾച്ചർ), ബി. എസ്.സി. (അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെൻറ്), ബി.ടെക്. അഗ്രിക്കൾച്ചറൽ എൻജിനിയറിങ്, എം.എസ്‌സി. ലൈഫ് സയൻസസ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. വ്യവസ്ഥകൾക്കു വിധേയമായി, ബി. എസ്‌സി. കെമിസ്ട്രി യോഗ്യതയുള്ളവർക്ക്, സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.



ഒരു സെമസ്റ്റർ ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ പ്ലാന്റ് ഹെൽത്ത് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അഗ്രിക്കൾച്ചർ/ ഹോർട്ടിക്കൾച്ചർ/അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ്/ലൈഫ് സയൻസസ്/ബി.ടെക്. അഗ്രിക്കൾച്ചറൽ എൻജിനിയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം.

അപേക്ഷ niphm.gov.in വഴി സെപ്റ്റംബർ 30 വരെ നൽകാം. പ്രവേശനത്തിന്റെ ഭാഗമായുള്ള പരീക്ഷ (ഓൺലൈൻ-താത്‌കാലികം) ഒക്ടോബർ ഏഴിന്. താമസസൗകര്യം ലഭ്യമാക്കും. തൊഴിൽരഹിതർക്ക് കോഴ്സ് ഫീസ് ഇളവുണ്ട്. വിശദാംശങ്ങൾ വിജ്ഞാപനത്തിൽ ലഭ്യമാണ്.

Content Highlights: Plant Health Management Admission


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented