പ്രതീകാത്മക ചിത്രം | Photo:gettyimages.in
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ഐ.സി.എ.ആര്‍) സ്ഥാപനങ്ങളിലെ അഗ്രിക്കള്‍ച്ചറല്‍, അനുബന്ധവിഷയങ്ങളിലെ പോസ്റ്റ് ഗ്രാജ്വേറ്റ്, ഡോക്ടറല്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് നടത്തുന്ന പ്രവേശപ്പരീക്ഷകള്‍ക്ക് നാഷണല്‍ ടെസ്റ്റിഹ് ഏജന്‍സി (എന്‍.ടി.എ) അപേക്ഷ ക്ഷണിച്ചു.
എ.ഐ.ഇ.ഇ.എ (പി.ജി)
പി.ജി പ്രവേശപരീക്ഷയാണ് ഓള്‍ ഇന്ത്യ എന്‍ട്രന്‍സ് ഏക്‌സാമിനേഷന്‍ ഫോര്‍ അഡ്മിഷന്‍-പോസ്റ്റ് ഗ്രാജ്വേറ്റ് (എ.ഐ.ഇ.ഇ.എ.(പി.ജി)) കാര്‍ഷിക സര്‍വകലാശാലകളിലെയും (എ.യു) ഐ.സി.എ.ആര്‍-എ.യു സംവിധാനത്തിലെയും അഗ്രിക്കള്‍ച്ചര്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ആനിമല്‍ സയന്‍സസ്, അഗ്രിക്കള്‍ച്ചറല്‍ എന്‍ജിയനറിങ്, കമ്യൂണിറ്റി സയന്‍സ് (ഹോം സയന്‍സ് എന്ന പേരിലുണ്ടായിരുന്ന പ്രോഗ്രം), ഫിഷറീസ്, ഡെയറി സയന്‍സ്, മറ്റ് അനുബന്ധ സയന്‍സസിലെ മാസ്റ്റേഴ്‌സ് കോഴ്‌സുകളിലെ 30 ശതമാനം സീറ്റുകള്‍ (ചില സ്ഥാപനങ്ങളില്‍ 100 ശതമാനം സീറ്റുകള്‍) നികത്തുന്നതിനായാണ് ഈ പരീക്ഷ നടത്തുന്നത്.
പ്രവേശനം നേടുന്നവര്‍ക്ക് പരീക്ഷയിലെ മികവ് പരിഗണിച്ച് ഐ.സി.എ.ആര്‍ പി.ജി സ്‌കോളര്‍ഷിപ്പ് അനുവദിക്കും. അര്‍ഹതയുള്ളവര്‍ക്ക് നാഷണല്‍ ടാലന്റ് സ്‌കോളര്‍ഷിപ്പ് ലഭിക്കും. മൊത്തം 20 മേജല്‍ വിഷയ ഗ്രൂപ്പുകളിലായി 81 ഉപ വിഷയങ്ങളില്‍ കാര്‍ഷിക സര്‍വകലാശാലകള്‍ മാസ്റ്റേഴ്‌സ് ബിരുദം നല്‍കുന്നുണ്ട്. മാസ്റ്റേഴ്‌സ് പ്രവേശനം തേടുന്നവര്‍ക്ക് വിഷയത്തിനനുസരിച്ച് ബിരുദം വേണം.
എ.ഐ.സി.ഇ
ഡോക്ടറല്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിനും ജൂനിയര്‍ സീനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെ.ആര്‍.എഫ്/എസ്.ആര്‍.എഫ്) അനുവദിക്കലിനും ഉള്ള പരീക്ഷയാണ് ഓള്‍ ഇന്ത്യ കോമ്പറ്റീറ്റീവ് എക്‌സാമിനേഷന്‍ (എ.ഐ.സി.ഇ-ജെ.ആര്‍.എഫ്/ എസ്.ആര്‍.എഫ് (പി.എച്ച്.ഡി))
ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ നല്‍കിയിട്ടുള്ള സ്ഥാപനങ്ങളിലാണ് ഈ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഡോക്ടറല്‍ ഡിഗ്രി (പിഎച്ച്.ഡി) പ്രോഗ്രാമുകളിലെ പ്രവേശനം തേടുന്നവര്‍ക്ക് നിശ്ചിത മാര്‍ക്ക് / ഗ്രേഡ് നേടിയുള്ള, മേഖലയ്ക്കനുസരിച്ച്, ബന്ധപ്പെട്ട വിഷയത്തിലെ മാസ്റ്റേഴ്‌സ് ബിരുദം വേണം. വിശദാംശങ്ങള്‍ പിഎച്ച്.ഡി ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.
അപേക്ഷ
https://icar.nta.nic.in/ വഴി ജൂണ്‍ 16-ന് വൈകിട്ട് അഞ്ചുവരെ നല്‍കാം. അപേക്ഷയില്‍ വന്നേക്കാവുന്ന പിശകുകള്‍ തിരുത്താന്‍ ജൂണ്‍ 18 മുതല്‍ ജൂണ്‍ 20 വരെ അവസരം ലഭിക്കും. പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും. കംപ്യൂട്ടര് അധിഷ്ഠിത രീതിയില്‍ നടത്തുന്ന രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷകള്‍ക്ക് 120 മള്‍ട്ടിപ്പില്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. ശരിയുത്തരം നാലുമാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്കുവീതം നഷ്ടപ്പെടും. വിവരങ്ങള്‍ക്ക്:https://icar.nta.nic.in/
Content Highlights: ph.d entrance exams in icar
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..