വുഡ് ആന്‍ഡ് പാനല്‍ പ്രൊഡക്ട്‌സ് ടെക്‌നോളജിയില്‍ പി.ജി. ഡിപ്ലോമ നേടാം


Representative image

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാവ്യതിയാന മന്ത്രാലയത്തിന്റെ കീഴിൽ, ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമായ ഇന്ത്യൻ പ്ലൈവുഡ് ഇൻഡസ്ട്രീസ് റിസർച്ച് ആൻഡ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ.ആർ.ടി.ഐ.), നടത്തുന്ന ഒരുവർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ വുഡ് ആൻഡ് പാനൽ പ്രൊഡക്ട്സ് ടെക്നോളജി, പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

പ്ലൈവുഡ്, പാനൽ പ്രൊഡക്ട്സ് വ്യവസായമേഖലകളിൽ പ്രൊഫഷണലുകളെ സൃഷ്ടിക്കുകയാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. തടിയിൽ മാറ്റങ്ങൾവരുത്തി പ്ലൈവുഡ്, പാർട്ടിക്കിൾ/ഫൈബർ ബോർഡ്, ബ്ലോക്ക് ബോർഡ്, ഫ്ലഷ് ഡോർ തുടങ്ങിയ വൈവിധ്യമാർന്ന ഉത്‌പന്നങ്ങളാക്കുന്നതിന് ആവശ്യമായ പ്രൊസസിങ് രീതികളും പ്രൊഫഷണൽ അറിവും ലഭിക്കുന്നു.

പാനൽ പ്രൊഡക്ടുകൾ, അഡ്ഹസീവ് ടെക്നോളജി എന്നീ സാങ്കേതികവിദ്യകളും കോഴ്സിന്റെ ഭാഗമായി പഠിക്കുന്നു. ക്വാളിറ്റി മാനേജ്മെൻറ്്, ബി. ഐ.എസ്. സർട്ടിഫിക്കേഷൻ എന്നിവയുടെ പഠനങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.

യോഗ്യത: കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, അഗ്രിക്കൾച്ചർ, ഫോറസ്ട്രി എന്നീ വിഷയങ്ങളിലൊന്നിലെ ബി.എസ്‌സി. ബിരുദം. അല്ലെങ്കിൽ ബി.ഇ./ബി.ടെക്. ബിരുദം, അംഗീകൃത സർവകലാശാലയിൽനിന്ന്‌ നേടിയവർക്ക് അപേക്ഷിക്കാം. പട്ടിക/മറ്റു പിന്നാക്ക/ഭിന്നശേഷി വിഭാഗങ്ങൾക്ക് കേന്ദ്രസർക്കാർ വ്യവസ്ഥകൾപ്രകാരമുള്ള വയസ്സിളവുണ്ട്. വ്യവസായമേഖല സ്പോൺസർ ചെയ്യപ്പെടുന്നവർക്ക് വയസ്സിളവുണ്ട്.

യോഗ്യതാപരീക്ഷയിലെ മാർക്ക്, അഡ്മിഷൻ കമ്മിറ്റി തീരുമാനിക്കുന്ന മറ്റേതെങ്കിലും മാനദണ്ഡം എന്നിവ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. സംവരണം, വ്യവസ്ഥകൾ പ്രകാരം ഉണ്ടാകും.

വിജ്ഞാപനവും പ്രോസ്പക്ടസും അപേക്ഷാഫോമും www.ipirti.gov.in/pgdiploma.html-ൽനിന്ന്‌ ഡൗൺലോഡ്‌ ചെയ്തെടുക്കാം.

പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും പ്രവേശനവിജ്ഞാപനം എംപ്ലോയ്‌മെൻറ്് ന്യൂസിൽ പ്രസിദ്ധപ്പെടുത്തി 45 ദിവസങ്ങൾക്കകം സ്ഥാപനത്തിൽ ലഭിക്കണം. കോഴ്സ് ഫീസ്: 94,000 രൂപ.

Content Highlights: PG Diploma in Wood and Panel Products Technology


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented