Kerala University
കേരള സർവകലാശാല ഫിലോസഫി വകുപ്പ് നടത്തുന്ന, ഒരുവർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സ് ഇൻ ഫിലോസഫിക്കൽ കൗൺസിലിങ് പ്രവേശനത്തിന് അപേക്ഷിക്കാം. പ്രായോഗിക തത്ത്വചിന്തയിലെ സമകാലികരീതിയാണ് ഫിലോസഫിക്കൽ കൗൺസിലിങ്.
തത്ത്വചിന്തയുടെ ആശയങ്ങൾ വികസിപ്പിച്ചും ഉപയോഗപ്പെടുത്തിയും വ്യക്തികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പഠിതാക്കൾക്ക് പരിശീലനം ലഭിക്കുന്നു. തത്ത്വചിന്താരീതികൾക്ക് പ്രായോഗികമാർഗങ്ങൾ രൂപപ്പെടുത്തി ചിന്താനൈപുണികൾ വികസിപ്പിക്കാൻ പ്രോഗ്രാമിൽക്കൂടി ശ്രമിക്കുന്നു. വ്യക്തികളുടെ പോസിറ്റീവ് ചിന്തകളെ പ്രോത്സാഹിപ്പിക്കുക, മികച്ച മാനസികാരോഗ്യം പ്രദാനം ചെയ്യുക, ക്രിയാത്മകമായി ചിന്തിപ്പിക്കുക, സ്വഭാവവും വ്യക്തിത്വവും വികസിപ്പിക്കുക എന്നിവയും പ്രോഗ്രാമിന്റെ ഭാഗമാണ്.
ഏതെങ്കിലുംവിഷയത്തിൽ 50 ശതമാനം മാർക്കോടെ ബിരുദമെടുത്തവർക്ക് അപേക്ഷിക്കാം. ഫിലോസഫി, സൈക്കോളജി, സോഷ്യോളജി, സയൻസ് ബിരുദധാരികൾക്ക് മുൻഗണന നൽകും. പ്രവേശനത്തിന് പ്രായപരിധിയില്ല. അപേക്ഷാഫോറം, പ്രോസ്പെക്ടസ് എന്നിവ cpcruok.com-ൽനിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ, അനുബന്ധരേഖകൾക്കൊപ്പം ജനുവരി 20-നകം ഡയറക്ടർ, സെൻറർ ഫോർ ഫിലോസഫിക്കൽ കൗൺസിലിങ് ആൻഡ് റിസർച്ച്, കേരള സർവകലാശാല, കാര്യവട്ടം കാമ്പസ്, കാര്യവട്ടം, തിരുവനന്തപുരം-695581 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ ലഭിക്കണം.
Content Highlights: pg diploma in philosophical counselling
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..