സി.ബി.എസ്.ഇ. പരീക്ഷാ പേ ചർച്ച; ഓൺലൈൻ എഴുത്തുമത്സരം 30 വരെ


CBSE

ന്യൂഡൽഹി: സി.ബി.എസ്.ഇ.യുടെ ആറാമത് പരീക്ഷാ പേ ചർച്ചയിലേക്ക് തിരഞ്ഞെടുക്കാനായി നടത്തുന്ന ഓൺലൈൻ എഴുത്തുമത്സരത്തിൽ ഡിസംബർ 30 വരെ പങ്കെടുക്കാമെന്ന് സെക്രട്ടറി അനുരാഗ് ത്രിപാഠി അറിയിച്ചു. ജനുവരിയിൽ ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.

ഒമ്പതുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കാണ് അവസരം. താത്‌പര്യമുള്ളവർക്ക് http://innovateindia.mygov.in/ppc-2023/ എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്ന 2050 പേർക്ക് എൻ.സി.ഇ.ആർ.ടി.യുടെ പ്രശസ്തിപത്രവും പ്രധാനമന്ത്രി എഴുതിയ എക്സാം വാരിയർ എന്ന പുസ്തകവും ലഭിക്കും. മത്സരത്തിൽ പരമാവധി വിദ്യാർഥികളുടെ രജിസ്‌ട്രേഷൻ ഉറപ്പാക്കണമെന്ന് സ്കൂളുകൾക്ക് നിർദേശമുണ്ട്. വിശദവിവരങ്ങൾക്ക്: https://www.cbse.gov.in/ കാണുക.

വിദ്യാർഥികൾക്കുള്ള എഴുത്തുമത്സരവിഷയങ്ങൾ

  • സ്വാതന്ത്ര്യസമര സേനാനികൾ
  • നമ്മുടെ സംസ്കാരം നമ്മുടെ അഭിമാനം
  • എന്റെ പുസ്തകം എന്റെ പ്രചോദനം
  • പരിസ്ഥിതി സംരക്ഷണം വരുംതലമുറകൾക്കായി
  • എന്റെ ജീവിതം എന്റെ ആരോഗ്യം
  • എന്റെ സ്റ്റാർട്ടപ്പ് സ്വപ്നം
  • സ്റ്റെം വിദ്യാഭ്യാസം
  • കളിപ്പാട്ടങ്ങളും കളികളും അടിസ്ഥാനമാക്കിയുള്ള സ്കൂൾ അധ്യാപനം
അധ്യാപകർക്ക്

  • നമ്മുടെ പൈതൃകം
  • പരിസ്ഥിതിപഠനം
  • നൈപുണ്യവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം
  • പാഠ്യപദ്ധതി ഭാരം കുറയുമ്പോൾ പരീക്ഷയെ ഭയപ്പെടേണ്ടതില്ല
  • ഭാവിയിലെ വിദ്യാഭ്യാസ വെല്ലുവിളികൾ
രക്ഷിതാക്കൾക്ക്

  • എന്റെ കുട്ടി, എന്റെ ടീച്ചർ
  • മുതിർന്നവർക്കുള്ള വിദ്യാഭ്യാസം

Content Highlights: Pariksha Pe Charcha 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented