ഓക്‌സിജനില്ലെങ്കില്‍ വൈദ്യപഠനമില്ല; നിയമം ഭേദഗതിചെയ്തത് ദേശീയ മെഡിക്കല്‍ കമ്മിഷന്‍


എം.കെ. രാജശേഖരന്‍

പുതിയ മാനദണ്ഡപ്രകാരം ആശുപത്രിയില്‍ ദ്രവീകൃത ഓക്സിജന്‍ ടാങ്ക് അനുയോജ്യമായ വിധത്തില്‍ സ്ഥാപിച്ചിരിക്കണം. ഇതില്‍നിന്നുള്ള കുഴലുകള്‍ എല്ലാ കിടക്കകളിലേക്കും അത്യാസന്ന രോഗികളുള്ള ഇടങ്ങളിലേക്കും ട്രോളി തുടങ്ങിയവയിലേക്കും വേണം

പ്രതീകാത്മക ചിത്രം | Photo: gettyimages.in 

തൃശ്ശൂർ: അത്യാഹിത വിഭാഗങ്ങളിലെ കിടക്കകളിലെല്ലാം കേന്ദ്രീകൃത കുഴൽ സംവിധാനം വഴി ഓക്സിജൻ എത്തിക്കാത്ത മെഡിക്കൽ കോളേജുകളിൽ ഇനി വൈദ്യപഠനം നടക്കില്ല. മെഡിക്കൽപഠന പ്രവേശന മാനദണ്ഡങ്ങളിൽ ദേശീയ മെഡിക്കൽ കമ്മിഷനാണ് ഭേദഗതി വരുത്തിയത്. കോവിഡിന്റെ രണ്ടാംവരവിൽ രാജ്യത്തെ ചികിത്സാലയങ്ങൾ ശ്വാസം മുട്ടിയതിനെത്തുടർന്നാണ് ഭേദഗതി.

എം.ബി.ബി.എസിന്റെ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന നിയമം കഴിഞ്ഞവർഷമാണ് കമ്മിഷൻ നടപ്പാക്കിയത്. ദേശീയ മെഡിക്കൽ കൗൺസിലിന് പകരമായാണ് ദേശീയ മെഡിക്കൽ കമ്മിഷൻ നിലവിൽ വന്നത്. കമ്മിഷൻ നിലവിൽ വന്നശേഷം മെഡിക്കൽ വിദ്യാഭ്യാസവും പ്രാക്ടീസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിവരുകയുമാണ്.

പുതിയ മാനദണ്ഡപ്രകാരം ആശുപത്രിയിൽ ദ്രവീകൃത ഓക്സിജൻ ടാങ്ക് അനുയോജ്യമായ വിധത്തിൽ സ്ഥാപിച്ചിരിക്കണം. ഇതിൽനിന്നുള്ള കുഴലുകൾ എല്ലാ കിടക്കകളിലേക്കും അത്യാസന്ന രോഗികളുള്ള ഇടങ്ങളിലേക്കും ട്രോളി തുടങ്ങിയവയിലേക്കും വേണം. കൂടാതെ പ്രഷർ സ്വിങ് അബ്സോർബ്ഷൻ (പി.എസ്.എ.) അല്ലെങ്കിൽ വാക്വം സ്വിങ് അബ്സോർബ്ഷൻ(വി.എസ്.എ.) സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഓക്സിജൻ ഉത്‌പാദന സംവിധാനവും നിർബന്ധമാണ്. ആറുമാസത്തിനകം ഈ സംവിധാനങ്ങൾ എല്ലാ മെഡിക്കൽ കോളേജ് ആശുപത്രികളിലും പ്രവർത്തനം തുടങ്ങണമെന്നാണ് നിർദേശം. 2022 മുതൽ സംവിധാനങ്ങൾ നിർബന്ധമാണെന്നും ഉത്തരവിൽ പറയുന്നു.

കമ്മിഷന്റെ അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ബോർഡ് പ്രസിഡന്റ് ഡോ. അരുണ വി. വണികറാണ് ഉത്തരവിറക്കിയിരിക്കുന്നത്. ബിരുദപ്രവേശനത്തിനു മുൻപ് എല്ലാ കോളേജുകളിലും അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി കമ്മിഷൻ പരിശോധന നടത്താറുണ്ട്. മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ പ്രവേശനാനുമതി നിഷേധിക്കാറുമുണ്ട്.

Content Highlights: Oxygen Plants Compulsory At All Medical Colleges: National Medical Commission Amends MBBS Regulations


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented