Representational Image| Photo: canva.com
ന്യൂഡല്‍ഹി: 2022-ല്‍ ഉന്നതവിദ്യാഭ്യാസത്തിനായി രാജ്യം വിട്ടത് 7.5 ലക്ഷം വിദ്യാര്‍ഥികളെന്ന് കേന്ദ്രം. തൊട്ടു മുന്‍വര്‍ഷത്തേക്കാള്‍ മൂന്ന് ലക്ഷത്തോളം വര്‍ധനവാണ് വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഉണ്ടായത്. കേന്ദ്രസഹമന്ത്രി സുഭാസ് സര്‍ക്കാരാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
യു.എസ്, കാനഡ, യു.കെ എന്നിവിടങ്ങളാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂടുതലായി തെരഞ്ഞെടുത്തത്. ഉക്രൈന്‍, റഷ്യ, സിംഗപ്പൂര്‍, ഫിലിപ്പൈന്‍സ്, ഫിലിപ്പൈന്‍സ്, കസാക്കിസ്താന്‍, ഫ്രാന്‍സ്, ഇറ്റലി, ഉസ്ബക്കിസ്താന്‍, മലേഷ്യ, നെതര്‍ലെന്‍ഡ്, ന്യൂസിലാന്‍ഡ് എന്നിവയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂടുതലെത്തിയ മറ്റ് രാജ്യങ്ങള്‍
4.4 ലക്ഷം(2021), 2.59 ലക്ഷം (2020), 5.86 ലക്ഷം (2019), 5.17 ലക്ഷം (2018) എന്നിങ്ങനെയാണ് മറ്റ് വര്‍ഷങ്ങളിലെ കണക്കുകള്‍. 2020-ല്‍ കോവിഡ് കാരണം വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും 2021-ലും, 2022-ലും വീണ്ടും വര്‍ധിച്ചു
ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ സൂക്ഷിക്കുന്ന രേഖകളല്ലാതെ ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാര്‍ഥികളുടെ കൃത്യമായ കണക്ക് സര്‍ക്കാര്‍ സൂക്ഷിച്ചിട്ടില്ല. വിസാ പ്രോസസുമായി ബന്ധപ്പെട്ട് നല്‍കിയ വിവരങ്ങള്‍ യാത്രാ ആവശ്യം, പോകേണ്ട രാജ്യത്തിന്റെ വിസയുടെ തരം എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ കണക്കുകള്‍. ഇതുപ്രകാരം 2022-ല്‍ മാത്രം സ്റ്റുഡന്റ് വിസയില്‍ വിദേശത്തേക്ക് പോയത് 7.5 ലക്ഷം പേരാണ്.
പഠനത്തിനായി വിദേശത്തെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ | ||||||
രാജ്യം | 2022 | 2021 | 2020 | |||
യു.എസ്.എ | 1,90,512 | 1,25,115 | 62,415 | |||
കാനഡ | 1,85,955 | 1,02,688 | 43,624 | |||
യു.കെ | 1,32,709 | 77,855 | 44,901 | |||
ഓസ്‌ട്രേലിയ | 59,044 | 8,950 | 33,629 | |||
ജര്‍മ്മനി | 20,684 | 16,259 | 9,865 | |||
കിര്‍ഗിസ്താന്‍ | 14,728 | 15,162 | 865 | |||
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂടുതലെത്തിയ മറ്റ് രാജ്യങ്ങള്‍: ഉക്രൈന്‍, റഷ്യ, സിംഗപ്പൂര്‍, ഫിലിപ്പൈന്‍സ്, ഫിലിപ്പൈന്‍സ്, കസാക്കിസ്താന്‍, ഫ്രാന്‍സ്, ഇറ്റലി, ഉസ്ബക്കിസ്താന്‍, മലേഷ്യ, നെതര്‍ലെന്‍ഡ്, ന്യൂസിലാന്‍ഡ് |
Content Highlights: Over 7.5 lakh Indians opted to study abroad in 2022
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..