സ്വാശ്രയസീറ്റ് പകുതിയിലും ആളില്ല, എയ്ഡഡിൽ 2446 ഒഴിവുകൾ; കേരളയിൽ ബിരുദസീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു


സ്വന്തം ലേഖകൻ

Kerala University

തിരുവനന്തപുരം: പ്രവേശനം അവസാനഘട്ടത്തിലേക്കു കടക്കുമ്പോൾ ബിരുദകോഴ്സുകളിൽ പലതിലും വേണ്ടത്ര വിദ്യാർഥികളില്ലാതെ കേരള സർവകലാശാല. എയ്ഡഡ് കോളേജുകളിൽ 2500 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. സ്വാശ്രയകോളേജുകളിൽ പകുതിസീറ്റിലും ആളില്ല. മുൻവർഷങ്ങളിൽ മൂന്ന് അലോട്‌മെന്റും ഒരു സ്പോട്ട് അഡ്മിഷനും കഴിയുമ്പോൾ സീറ്റുകൾ പൂർണമായിരുന്നു. ഇത്തവണ നാലു അലോട്‌മെന്റുകളും രണ്ട് സ്പോട്ട് അഡ്മിഷനുകളും പൂർത്തിയായിട്ടും ഈ സ്ഥിതിയാണ്.

കേരളയുടെ കീഴിൽ 14 സർക്കാർ കോളേജുകളുണ്ട്. ഇവിടെ 192 ബിരുദസീറ്റ് ഒഴിവുണ്ട്. 39 എയ്ഡഡ് കോളേജുകളിൽ 2446 സീറ്റുകളിൽ ആളില്ല. സർവകലാശാല നേരിട്ടുനടത്തുന്ന 34 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികൾ, 60 സ്വാശ്രയകോളേജുകൾ എന്നിവിടങ്ങളിലെ പകുതിസീറ്റും ഒഴിഞ്ഞുകിടക്കുന്നു. കാലിക്കറ്റ്, കണ്ണൂർ, എം.ജി. സർവകലാശാലകളിലും സമാനസ്ഥിതിയുണ്ടെന്നാണ് വിലയിരുത്തൽ.എയ്ഡഡ് കോളേജുകളിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിലാണ് ഒഴിവുള്ള സീറ്റുകൾ കൂടുതൽ. മാർക്കുകുറഞ്ഞവർക്ക് ശാസ്ത്രവിഷയങ്ങളിൽ ചേരാൻ താത്‌പര്യമില്ല. സ്വാശ്രയകോളേജുകളിൽ ഉയർന്ന ഫീസ് നൽകി പഠിക്കാൻ എല്ലാവർക്കുമാവില്ല. അതുകൊണ്ടുതന്നെ, അവർ സമാന്തരവിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നു. സ്വാശ്രയകോളേജുകളിലെ മാനേജ്മെന്റ് സീറ്റുകളിലും പ്രവേശനമായിട്ടില്ല.

ഉയർന്ന മാർക്കുള്ള കുട്ടികൾ പ്രൊഫഷണൽ കോഴ്സുകൾ തിരഞ്ഞെടുക്കുന്നത്‌ കൂടി. ഇതിനുപുറമേ, ബിരുദപഠനത്തിനായി ഇതരസംസ്ഥാനങ്ങളെയും വിദേശരാജ്യങ്ങളെയും ആശ്രയിക്കുന്നത് കൂടിയതും കാരണമായി. നാക് എ പ്ലസ് പ്ലസ് അംഗീകാരം ലഭിച്ച കേരളസർവകലാശാലയിൽ പഠിക്കാൻ വേണ്ടത്ര ആളില്ലാത്ത അവസ്ഥയ്ക്ക് ഉടനടി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി.

Content Highlights: Over 2,500 UG seats lie vacant in Kerala University


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented