പ്രതീകാത്മക ചിത്രം | Photo: gettyimages.in
കോഴിക്കോട്: ഒരു വര്‍ഷമായി ലാന്‍ഡ് ഫോണില്ല, എട്ട് മാസമായി ഇന്റര്‍നെറ്റ് കണക്ഷനും ഇല്ലാതായി. പഠനവും പ്രവേശനവും തുടങ്ങി വിദ്യാര്‍ഥികളുടെ ഒട്ടുമിക്ക കാര്യങ്ങളും ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ അതിനുള്ള നടപടിക്രമങ്ങള്‍ ചെയ്യേണ്ട കോഴിക്കോട് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ആര്‍.ഡി.ഡി) ഓഫീസിലാണ് നെറ്റ് സൗകര്യം പോലുമില്ലാത്തത്. ആര്‍.ഡി.ഡി. തസ്തികയും ഒഴിഞ്ഞുകിടക്കുന്നു. കോഴിക്കോട്, വയനാട് ജില്ലകളിലെ 86,350-ല്‍ പരം വിദ്യാര്‍ഥികളുടെയും നാലായിരത്തോളം അധ്യാപകരുടെയും കാര്യങ്ങള്‍ നോക്കുന്ന ഹയര്‍സെക്കന്‍ഡറി മേഖലാ ഓഫീസിന്റെ ദുരവസ്ഥയാണിത്.
അധ്യാപകരുമായി ബന്ധപ്പെട്ട സ്പാര്‍ക്ക്, ഗെയിന്‍ പി.എഫ്., പ്രിസം, ബിംസ്, പരീക്ഷയുമായി ബന്ധപ്പെട്ടുള്ള സേവനങ്ങള്‍ എന്നിവയ്ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ അത്യാവശ്യമാണ്. വിരമിച്ച അധ്യാപകരുടെ പെന്‍ഷനും മറ്റും ലഭിക്കുന്നതിനും ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്തത് തടസ്സമാകുന്നു. പണമടയ്ക്കാത്തതിനെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് സൗകര്യം വിച്ഛേദിച്ചതോടെ ഡിസംബര്‍ മുതലാണ് ബുദ്ധിമുട്ട് തുടങ്ങിയത്.
അധ്യാപക വിദ്യാര്‍ഥി സേവനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ ജീവനക്കാര്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ സ്വയം എത്തിക്കുന്നതിനാലാണ് ഓഫീസ് പ്രവര്‍ത്തനം ഭാഗികമായെങ്കിലും നടക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കാര്യങ്ങള്‍ ചെയ്യേണ്ട അവസ്ഥയാണ്. ഫോണില്‍നിന്നുള്ള ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ റേഞ്ച് പ്രശ്‌നം കാരണം കൃത്യമായി പ്രവര്‍ത്തനം നടക്കില്ല. ഓഫീസ് ജോലികള്‍ വീട്ടില്‍പ്പോയി ചെയ്യേണ്ട സാഹചര്യമാണ് ഇവിടെയുള്ളത്.
ഇന്റര്‍നെറ്റ്, ഫോണ്‍ ബില്ലുകള്‍ അടയ്ക്കുന്നതിനുള്ള പണം അനുവദിക്കാത്തതാണ് പ്രശ്‌നം. പൊതുവിദ്യാഭ്യാസവകുപ്പ് ഹയര്‍സെക്കന്‍ഡറി വിഭാഗമാണ് ഫണ്ട് ലഭ്യമാക്കേണ്ടത്. 15,000 രൂപയിലേറെ ബില്ലടയ്ക്കാനുണ്ടെന്നാണ് കണക്കാക്കുന്നത്.
വിവരം മേലധികാരികളെ പലതവണ അറിയിച്ചെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. ആര്‍.ഡി.ഡി.ഓഫീസിലെ ഇന്റര്‍നെറ്റ് പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഓഫീസിലെ ഇന്റര്‍നെറ്റും ലാന്‍ഡ് ഫോണും പുനഃസ്ഥാപിക്കണമെന്ന് എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അനില്‍കുമാര്‍, സെക്രട്ടറി രാജേഷ് ജോസ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല
കോഴിക്കോട് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ഇന്റര്‍നെറ്റ് ഇല്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പ്രശ്‌നം പരിശോധിക്കും. ആര്‍.ഡി.ഡി. നിയമനം വൈകാതെ നടത്തും.
-ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് അധികൃതര്‍
Content Highlights: Online education, no device and internet connection in RDD office
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..