നരേന്ദ്ര മോദി| Photo: ANI
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാര്‍ഥികളുടെ കഠിനാധ്വാനത്തിലും നിശ്ചയദാര്‍ഢ്യത്തിലും ഏറെ അഭിമാനിക്കുന്നതായി മോദി ട്വീറ്റ് ചെയ്തു. വിദ്യാര്‍ഥികളുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മാതാപിതാക്കളേയും അധ്യാപകരേയും അദ്ദേഹം അഭിനന്ദിച്ചു.
പരീക്ഷയില്‍ മികച്ച വിജയം നേടാനാകാതെ പോയ വിദ്യാര്‍ഥികളെ ആശ്വസിപ്പിക്കാനും മോദി മറന്നില്ല. പരീക്ഷകളല്ല വിദ്യാര്‍ഥികളെ നിര്‍വചിക്കുന്നതെന്നും താത്പര്യമുള്ള മേഖലകള്‍ കണ്ടെത്തി പ്രവര്‍ത്തിച്ചാല്‍ തീര്‍ച്ചയായും തിളങ്ങുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു
'പന്ത്രണ്ടാം ക്ലാസ് പരീക്ഷകളില്‍ കൂടുതല്‍ മികച്ച പ്രകടനം നടത്താമായിരുന്നു എന്ന് കരുതുന്ന മിടുക്കരോട് എനിക്കിതാണ് പറയാനുള്ളത്- വരുംകാലങ്ങളില്‍ നിങ്ങള്‍ക്ക് ഇനിയും ഒരുപാട് പ്രതീക്ഷിക്കാനുണ്ട്. ഒരു കൂട്ടം പരീക്ഷകള്‍ക്ക് നിങ്ങളെ നിര്‍വചിക്കാനാകില്ല. എന്തിലാണോ താത്പര്യം, നിങ്ങളുടെ കഴിവുകള്‍ അവിടെ പ്രയോജനപ്പെടുത്തുക. നിങ്ങള്‍ തിളങ്ങും!' -അദ്ദേഹം പറഞ്ഞു
Also Read
Content Highlights: CBSE Board Result 2023, PM Modi, Narendra Modi, education, cbse exam results 2023
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..