വിദ്യാഭ്യാസ പരിഷ്‌കരണം: വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങളും നിര്‍ദേശവുമറിയാന്‍ ഒരു പീരിയഡ്‌- മന്ത്രി


വി.ശിവൻകുട്ടി | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി കുട്ടികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വരൂപിക്കാനുള്ള ചർച്ചകൾക്കായി എല്ലാ വിദ്യാലയങ്ങളിലും ഒരു പീരിയഡ് നീക്കിവെക്കുന്നു. 17-നാണ് എല്ലാ ക്ലാസ്‌മുറികളിലും കുട്ടികൾ പാഠ്യപദ്ധതി ചർച്ച ചെയ്യുക. അവരുടെ നിർദേശങ്ങൾ സുപ്രധാനരേഖയായി പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

പാഠ്യപദ്ധതി സംബന്ധിച്ച് പൊതുജനങ്ങൾക്ക് ഓൺലൈനായി അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാനും www.kcf.kite.kerala.gov.in എന്ന ടെക് പ്ലാറ്റ്‌ഫോം മന്ത്രി ഉദ്ഘാടനംചെയ്തു. 26 ഫോക്കസ് ഏരിയയിൽ ഓരോരുത്തർക്കും താത്പര്യമുള്ളവ തിരഞ്ഞെടുത്ത് നിർദേശങ്ങളും അഭിപ്രായങ്ങളും നൽകാൻ ഇതിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് നിർദേശങ്ങൾ സമർപ്പിക്കാം. എഴുതിത്തയ്യാറാക്കിയ നിർദേശങ്ങൾ ഇമേജ്, പി.ഡി.എഫ്. ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യാം.നവംബർ 30-നകം 26 ഫോക്കസ് ഗ്രൂപ്പുകളുടെ പൊസിഷൻ പേപ്പറുകൾ പൂർത്തിയാക്കും. ഡിസംബർ 31-നകം കരട് പാഠ്യപദ്ധതി ചട്ടക്കൂടുകൾ രൂപവത്കരിക്കും. 2023 ജനുവരിയിൽ കരട് പാഠ്യപദ്ധതി ചട്ടക്കൂടിനെ അടിസ്ഥാനമാക്കി മേഖലാതല സെമിനാറുകളും ചർച്ചകളും സംഘടിപ്പിക്കും. ഫെബ്രുവരിയിൽ പാഠ്യപദ്ധതി ചട്ടക്കൂടുകൾ പൂർത്തിയാക്കും. 2025-26 അധ്യയനവർഷം എല്ലാ ക്ലാസുകളിലും പുതിയ പാഠപുസ്തകങ്ങൾ നിലവിൽവരുമെന്നും മന്ത്രി പറഞ്ഞു.

പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ് കോവിഡ്കാല പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം

കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ 2020-21 വർഷത്തെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ കേരളം ഒന്നാമതെത്തിയത് കോവിഡ്കാല വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കുള്ള അംഗീകാരംകൂടിയാണെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു. പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ് ആരംഭിച്ച 2017-18 മുതൽ കേരളം പ്രഥമശ്രേണിയിലുണ്ടെന്നത് കേരള വിദ്യാഭ്യാസരംഗത്തിന്റെ ഗുണമേന്മയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: one period for suggestion and comment, education news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented