ഒരു രാജ്യം ഒരു സബ്സ്‌ക്രിപ്ഷൻ: ഗവേഷണപ്രബന്ധങ്ങളും ശാസ്ത്രജേണലുകളും ഇനി വിരൽത്തുമ്പിൽ


Representational image

ന്യൂഡൽഹി: ശാസ്ത്ര ഗവേഷണ പ്രബന്ധങ്ങളും ജേണലുകളും എളുപ്പത്തിൽ ലഭ്യമാക്കാനുള്ള ‘ഒരു രാജ്യം ഒരു സബ്സ്‌ക്രിപ്ഷൻ’ പദ്ധതിയുമായി വിദ്യാഭ്യാസ മന്ത്രാലയം.

അടുത്തവർഷം ഏപ്രിൽ ഒന്നുമുതൽ പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും ഗവേഷണസ്ഥാപനങ്ങളും ഇതിനകം സബ്‌സ്‌ക്രൈബു ചെയ്ത പ്രസാധകരുമായി കരാർ ഒപ്പുവെക്കും. ശാസ്ത്രം, എൻജിനിയറിങ്, ടെക്നോളജി, ഗണിതശാസ്ത്രം (സ്റ്റെം) മേഖലയിലെ പ്രധാന പ്രസിദ്ധീകരണങ്ങൾ വിദ്യാർഥികൾക്ക് ലഭ്യമാക്കണമെന്ന് പ്ലാനിങ് ആൻഡ് എക്സിക്യുഷൻ കമ്മിറ്റിയുടെ (പി.ഇ.സി.) ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി.ആദ്യഘട്ടത്തിൽ 70 പ്രസിദ്ധീകരണങ്ങൾ ഓൺലൈനായി ഇതിലൂടെ ലഭിക്കുമെന്ന് കേന്ദ്രാവിഷ്കൃത സാങ്കേതിക സ്ഥാപനങ്ങളുടെ (സി.എഫ്.ടി.ഐ.) ഡയറക്ടർമാർക്കും കേന്ദ്ര സർവകലാശാലകളുടെ വൈസ് ചാൻസലർമാർക്കുമയച്ച കത്തിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെ. സഞ്ജയ് മൂർത്തി പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ.), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.), പ്രതിരോധ ഗവേഷണ സ്ഥാപനം (ഡി.ആർ.ഡി.­­ഒ.), ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആർ.ഒ.) , ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഡി.ബി.ടി.), കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.­ആർ.), ബയോടെക്‌നോളജി വകുപ്പ് (ഡി.ബി.ടി.), ഡിപ്പാർട്ട്‌മെന്റ് ഓഫ് ആറ്റോമിക് എനർജി (ഡി.എ.ഇ.) തുടങ്ങിയ സ്ഥാപനങ്ങൾക്കും വിവിധ മന്ത്രാലയങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

Content Highlights: open access to scientific research papers and journal publication in India


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented