നീറ്റ്, ജെ.ഇ.ഇ. പരീക്ഷകള്‍ സി.യു.ഇ.ടി.യുമായി സംയോജിപ്പിക്കാന്‍ യു.ജി.സി.; ഇനി ഒറ്റ പൊതുപരീക്ഷ 


സ്വന്തം ലേഖിക

.

ന്യൂഡല്‍ഹി: മെഡിക്കല്‍, എന്‍ജിനിയറിങ്, ബിരുദ പ്രവേശനം ഒറ്റ പൊതുപരീക്ഷയിലൂടെ നടത്തുമെന്ന അറിയിപ്പുമായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യു.ജി.സി.). എന്‍ജിനിയറിങ് പ്രവേശനപരീക്ഷയായ ജെ.ഇ.ഇ., മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് എന്നിവ, ആര്‍ട്സ്, സയന്‍സ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇക്കൊല്ലം ആരംഭിച്ച സി.യു.ഇ.ടി.-യു.ജി.യുമായി സംയോജിപ്പിക്കാനാണ് തീരുമാനം. മൂന്ന് പ്രവേശനപരീക്ഷകളിലായി ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ നാലുവിഷയങ്ങളില്‍ ഇനി ഒറ്റപ്പരീക്ഷയിലൂടെ യോഗ്യത നേടാമെന്ന് യു.ജി.സി. അധ്യക്ഷന്‍ എം. ജഗദീഷ്‌കുമാര്‍ പറഞ്ഞു.

പ്രതിവര്‍ഷം 50 ലക്ഷം വിദ്യാര്‍ഥികള്‍ ഈ മൂന്നുപരീക്ഷയില്‍ ഏതെങ്കിലും രണ്ടെണ്ണത്തിന്റെ ഭാഗമാകുന്നുണ്ട്. സി.യു.ഇ.ടി.യിലെ 61 വിഷയങ്ങളില്‍പ്പെട്ടവയാണ് ജെ.ഇ.ഇ. പരീക്ഷയിലെ ഐച്ഛികവിഷങ്ങളായ ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയും നീറ്റിലെ ജീവശാസ്ത്രവും. അതിനാല്‍ നീറ്റ്, ജെ.ഇ.ഇ. പരീക്ഷകള്‍ക്കുപകരം സി.യു.ഇ.ടി. മതിയെന്നാണ് യു.ജി.സി.യുടെ വിലയിരുത്തല്‍. ഗണിതം, ഭൗതികശാസ്ത്രം, രസതന്ത്രം വിഷയങ്ങളില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്നവര്‍ക്ക് എന്‍ജിനിയറിങ് തിരഞ്ഞെടുക്കാം.

സയന്‍സ് വിഷയങ്ങളിലാണ് മാര്‍ക്ക് കൂടുതലെങ്കില്‍ മെഡിക്കലും മറ്റുള്ളവര്‍ക്ക് ബിരുദകോഴ്സുകളും തിരഞ്ഞെടുക്കാം. വര്‍ഷം രണ്ടുതവണ പരീക്ഷനടത്തും. ആദ്യഘട്ടം ബോര്‍ഡ് പരീക്ഷയ്ക്കുശേഷവും രണ്ടാം ഘട്ടം ഡിസംബറിലുമാകും. തുടര്‍നടപടികള്‍ക്കായി പ്രത്യേക സമിതി രൂപവത്കരിക്കുമെന്നും ജഗദീഷ് കുമാര്‍ പറഞ്ഞു.

സി.യു.ഇ.ടി.(യു.ജി.) ആദ്യരണ്ട് ഘട്ടങ്ങളിലെ പിഴവുകള്‍ പരിഹരിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍ ചോദ്യപ്പേപ്പറുകളുടെ ഫയലുകളുടെ വലുപ്പവും പ്രശ്‌നമുണ്ടാക്കി. കുട്ടികള്‍ക്ക് കൃത്യസമയത്ത് ഇവ ഡൗണ്‍ലോഡ് ചെയ്യാനായില്ല. ഇനിമുതല്‍ ചോദ്യപ്പേപ്പറുകള്‍ മുന്‍കൂട്ടി അപ്ലോഡ് ചെയ്യും.

  • JEE: വര്‍ഷം നാലുലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് എന്‍ജിനീയറിങ് പ്രവേശനപരീക്ഷയായ ജെ.ഇ.ഇ എഴുതുന്നത്.
  • NEET: വര്‍ഷം 15 ലക്ഷം വിദ്യാര്‍ഥികളാണ് മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് എഴുതുന്നത്
  • CUET- UG: 61 വിഷയങ്ങളിലേക്ക് ഏകദേശം 43 ലക്ഷം പേരാണ് 13 ഭാഷകളില്‍ സി.യു.ഇ.ടി.-യു.ജി. പരീക്ഷ എഴുതുന്നത്.

Content Highlights: UGC plan to merge NEET, JEE into CUET


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented