ന്യൂഡല്‍ഹി: 2020-21 അധ്യായന വര്‍ഷം മുതല്‍ സൈനിക് സ്കൂള്‍ പ്രവേശനത്തിന് 27 ശതമാനം ഒ.ബി.സി സംവരണം ഉറപ്പാക്കുമെന്ന് കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍. ഒക്ടോബര്‍ 13-ന് പുറത്തിറക്കിയ സര്‍ക്കുലറിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് ഇക്കാര്യമദ്ദേഹമറിയിച്ചത്.
ഇന്ത്യയിലാകെ 33 സൈനിക് സ്കൂളുകളാണുള്ളത്. ഓരോ സ്കൂളിലേയും ആകെ സീറ്റുകളില്‍ 67 ശതമാനം സ്കൂള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ/ കേന്ദ്രഭരണ പ്രദേശത്തെ കുട്ടികള്‍ക്കായാണ് സംവരണം ചെയ്തിട്ടുള്ളത്. ബാക്കിയുള്ള 33 ശതമാനം മറ്റ് സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ ഉള്ളവര്‍ക്കായാണ് നീക്കി വെച്ചിട്ടുള്ളത്. ലിസ്റ്റ് എ, ലിസ്റ്റ് ബി എന്നിങ്ങനെ രണ്ട് ലിസ്റ്റുകളാണ് ഇത് തിരിച്ചിട്ടുള്ളത്.
പുതിയ തീരുമാനപ്രകാരം ഓരോ ലിസ്റ്റിലേയും ആകെയുള്ള സീറ്റുകളില്‍ 15 ശതമാനം പട്ടികജാതിക്കാര്‍ക്കും 7.5 ശതമാനം പട്ടികവര്‍ഗക്കാര്‍ക്കും 27 ശതമാനം ഒ.ബി.സിക്കാര്ക്കുമായാണ് നീക്കിവെച്ചിട്ടുള്ളത്.
Content Highlights: OBC reservation to be introduced in Sainik schools from 2021-22: Defence Secretary
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..