നഴ്‌സിങ് പ്രവേശനം ഡിസംബര്‍ 31 വരെ നീട്ടി


Representative image/NM Pradeep

തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്‌സിങ് പ്രവേശനം ഡിസംബര്‍ 31 വരെ നീട്ടി. നവംബര്‍ 30ന് ക്ലാസുകള്‍ ആരംഭിക്കാനും ആരോഗ്യവകുപ്പിന്റെ ഉന്നതതലയോഗം തീരുമാനിച്ചു. ഒക്ടോബര്‍ 31നുശേഷം പ്രവേശനം നല്‍കുന്നവരെ പ്രത്യേകം ഇറെഗുലര്‍ ബാച്ചായി പരിഗണിച്ച് ക്ലാസ് നടത്തണമെന്ന ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ നിര്‍ദേശം സംസ്ഥാനത്ത് നടപ്പാക്കില്ല. ഡിസംബര്‍ 31 വരെ പ്രവേശനം നല്‍കുന്ന കുട്ടികളുടെ രജിസ്‌ട്രേഷന്‍ ആരോഗ്യസര്‍വകലാശാല നടത്തും.

എ.എന്‍.എം., ജി.എന്‍.എം., ബി.എസ്‌സി., എം.എസ്‌സി., പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്‌പെഷ്യാലിറ്റി നഴ്‌സിങ്, പോസ്റ്റ് ബേസിക് ബി.എസ്‌സി. എന്നീ കോഴ്‌സുകളുടെ പ്രവേശനത്തീയതികളാണ് പുനഃക്രമീകരിച്ചത്. ഇക്കൊല്ലത്തെ പ്രവേശനം ഒക്ടോബര്‍ 31ന് അവസാനിപ്പിക്കുന്ന രീതിയിലായിരുന്നു ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ സമയക്രമം നിശ്ചയിച്ചത്.



ഡിസംബര്‍ 31 വരെ പ്രവേശനസമയം നീട്ടണമെന്ന് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിഗണിച്ച് പ്രവേശനത്തീയതി നീട്ടിനല്‍കിയെങ്കിലും നവംബര്‍ ഒന്നുമുതല്‍ പ്രവേശിപ്പിക്കുന്നവരെ ഇറെഗുലര്‍ ബാച്ചായി പരിഗണിച്ച് പ്രത്യേക ക്ലാസ് നടത്തണമെന്ന് കൗണ്‍സില്‍ നിര്‍ദേശിച്ചു. കൗണ്‍സിലിന്റെ നിര്‍ദേശം അപ്രായോഗികമാണെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രൈവറ്റ് നഴ്‌സിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ രംഗത്തുവന്നിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ഉന്നതതലയോഗം ചേര്‍ന്നത്.

കേരള നഴ്‌സിങ് കൗണ്‍സില്‍, ആരോഗ്യസര്‍വകലാശാല, മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Content Highlights: Nursing admission kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented