ഉന്നതവിദ്യാഭ്യാസം: അമേരിക്കയിലേക്കുള്ള പോക്കിൽ 19% വർധന; ഇത്തവണ പോയത് 2 ലക്ഷത്തിലധികം ഇന്ത്യക്കാര്‍


യു.എസ്.എ-യിലെ പത്ത് ലക്ഷത്തിലധികം വരുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ 21 ശതമാനവും ഇന്ത്യക്കാരാണ്.

Representational Image| Photo: canva.com

ന്യൂഡല്‍ഹി: ഉന്നതവിദ്യാഭ്യാസത്തിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് തിരഞ്ഞെടുത്ത ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വന്‍വര്‍ധന. നവംബര്‍ 14-ന് പുറത്തിറങ്ങിയ ഓപ്പണ്‍ ഡോഴ്‌സ് റിപ്പോര്‍ട്ടനുസരിച്ച് 2021-22 അധ്യയന വര്‍ഷത്തില്‍ രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിനായി യു.എസ്.എ തെരഞ്ഞെടുത്തത്. മുന്‍വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധനവാണ് ഇത്.

യു.എസ്.എ-യിലെ പത്ത് ലക്ഷത്തിലധികം വരുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ 21 ശതമാനവും ഇന്ത്യക്കാരാണ്.ഇന്ത്യന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി രാജ്യത്തിന്റെ പലഭാഗത്തായി സൗജന്യ ഉപദേശ സേവനങ്ങളും എംബസി നല്‍കുന്നുണ്ട്. ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളില്‍ ഓരോ കേന്ദ്രവും ഹൈദരാബാദില്‍ രണ്ട് കേന്ദ്രങ്ങളുമാണുള്ളത്. അമേരിക്കന്‍ പഠനാവസരങ്ങളെക്കുറിച്ചും നാലായിരത്തോളം വരുന്ന അംഗീകൃത യു.എസ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും ഇവിടെ നിന്ന് മനസിലാക്കാം.

യു.എസ്.എയില്‍ ഉന്നതപഠനം ആഗ്രഹിക്കുന്നവര്‍ക്ക് കോളേജ് അപേക്ഷാ പ്രക്രിയയെക്കുറിച്ച് ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാന്‍ EducationUSAIndia എന്ന സൗജന്യ ആപ്പും നിലവിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://educationusa.state.gov/country/in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഓപ്പണ്‍ ഡോഴ്‌സ്

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്‍ (ഐ.ഐ.ഇ.) ആണ് എല്ലാ വര്‍ഷവും ഓപ്പണ്‍ ഡോഴ്‌സ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. 1919-ല്‍ സ്ഥാപിതമായത് മുതല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെക്കുറിച്ച് ഐ.ഐ.ഇ. വാര്‍ഷിക സ്ഥിതിവിവര സര്‍വേ നടത്തുന്നു. 1972 മുതല്‍ യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് കീഴിലുള്ള ബ്യൂറോ ഓഫ് എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്സുമായി സഹകരിച്ചാണ് ഐ.ഐ.ഇ. ഈ സര്‍വേ നടത്തുന്നത്. യു.എസ്. സര്‍വ്വകലാശാലകളിലെ അന്താരാഷ്ട്ര ഗവേഷകരുടെ എണ്ണത്തെക്കുറിച്ചും അധ്യയനകാലത്തിന് മുന്നോടിയായി നടത്തപ്പെടുന്ന ഇന്റന്‍സീവ് ഇംഗ്ലീഷ് പ്രോഗ്രാമുകളില്‍ ചേര്‍ന്നിട്ടുള്ള അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ എണ്ണവും ഓപ്പണ്‍ ഡോഴ്‌സ് റിപ്പോര്‍ട്ടിലുണ്ട്.

ഓപ്പണ്‍ ഡോഴ്‌സ് 2022 റിപ്പോര്‍ട്ടില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ യു.എസ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്നിട്ടുള്ള അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളും വിദേശത്ത് നിന്ന് ഓണ്‍ലൈനായി പ്രവേശനം നേടിയവരും 2021 ഫാള്‍ മുതല്‍ 2022 സ്പ്രിംഗ് വരെയുള്ള ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗില്‍ (ഒ.പി.ടി.) ഉള്ളവരും ഉള്‍പ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iie.org/OpenDoors.

Content Highlights: Number of Indian students in US surges by 19 pc in academic year 2021-22


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented